Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EducationProtest

ഒ​രാ​ഴ്ച കൊ​ണ്ട് തീ​ർ​ക്കു​മെ​ന്ന് വീ​മ്പി​ള​ക്കി, ഇ​പ്പോ​ൾ ക​ണ്ട ഭാ​വ​മി​ല്ല; മു​ഖ്യ​മ​ന്ത്രി​യെ ക‌​ട​ന്നാ​ക്ര​മി​ച്ച് എം.​വി.​ഗോ​വി​ന്ദ​ൻ

തൃ​ശൂ​ർ: എ​ൽ​പി​എ​സ്ടി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ വി​മ​ർ​ശി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ഗ്ദാ​നം ന​ൽ​കി​യ​വ​ർ ഇ​പ്പോ​ൾ തി​രി​ഞ്ഞു​നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​മ​രം ചെ​യ്യു​ന്ന വ​ള​ർ​മ​തി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. 

എ​ൽ​പി​എ​സ്ടി സ​മ​ര​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ വ​ലി​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും വി​ഷ​യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​റി​ൽ 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി അ​ധി​ക​വി​ല ന​ൽ​കി വാ​ങ്ങി​യ​തി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്നാ​ണ് ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണം.

ആ​രു​ടെ​യും അ​നു​മ​തി​യി​ല്ലാ​തെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​തെ​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ​യു​മാ​ണ് വൈ​ദ്യു​തി വാ​ങ്ങി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ഇ​തു അ​പ​ക​ട​ക​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഫ​യ​ലു​ക​ളും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ദ്യു​തി മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​ര​സ്യ​മാ​യ​തും വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ ഇ​പ്പോ​ൾ കൂ​ട്ട​ത്ത​ല്ലാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി ക​ള​വു​പ​റ​യു​ക​യാ​ണെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. മ​ന്ത്രി​മാ​ർ​ക്ക് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up