അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി എത്തുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തും.
ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മഹാരാജാ ടാക്കീസ്, അഡ്വ. ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.
ഗുഡ് ബാഡ് അഗ്ലി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് രതീഷ് നെടുമങ്ങാട് ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്.