x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ഓ​ഫീ​സ​റാ​യി അ​നൂ​പ് മേ​നോ​ൻ; ഈ ​ത​നി​നി​റം റി​ലീ​സി​നൊ​രു​ങ്ങു​ന്നു


Published: January 30, 2026 03:56 PM IST | Updated: January 30, 2026 03:58 PM IST

അ​നൂ​പ് മേ​നോ​ൻ ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ഓ​ഫീ​സ​റാ​യി എ​ത്തു​ന്ന ഈ ത​നി​നി​റം എ​ന്ന ചി​ത്ര​ത്തി‍​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ചി​ത്രം ഫെ​ബ്രു​വ​രി പ​തി​മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ധ​നു​ഷ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. മോ​ഹ​ൻ നി​ർ​മി​ച്ച് ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മ​ഹാ​രാ​ജാ ടാ​ക്കീ​സ്, അ​ഡ്വ. ല​ഷ്മ​ണ​ൻ ലേ​ഡീ​സ് ഒ​ൺ​ലി , എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ധ​നു​ഷ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. മോ​ഹ​ന​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഗു​ഡ് ബാ​ഡ് അ​ഗ്ലി, ഡ​യ​ൽ 100 എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് ഈ ​ത​നി​നി​റം എ​ന്ന ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

K-Rail Survey

പ​തി​വാ​യി ക്യാ​മ്പ് വി​ത്ത് സ്ട്രെ​യി​ഞ്ചേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ ന​ട​ന്നു വ​രു​ന്ന ഒ​രു റി​സോ​ർ​ട്ടി​ൽ ഒ​രു ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ ഇ​ല്ലി​ക്ക​ൽ ഹോ​ളി​ഡേ​യ്സ് എ​ന്ന റി​സോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​രു​ന്നു.

ഇ​വി​ടു​ത്തെ പ്രോ​ഗാ​മു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു പെ​ൺ​കു​ട്ടി​ക്ക് ദാ​രു​ണ​മാ​യ ഒ​രു ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​ത്. ഈ ​ദു​ര​ന്ത​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് പി​ന്നീ​ട് ഈ ​ചി​ത്ര​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

എ​സ്ഐ ഫെ​ലി​ക്സ് ലോ​പ്പ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​നൂ​പ് മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​മേ​ഷ് പി​ഷാ​ര​ടി, ഇ​ന്ദ്ര​ൻ​സ്, നോ​ബി പ്ര​സാ​ദ് ക​ണ്ണ​ൻ, ജി. ​സു​രേ​ഷ് കു​മാ​ർ, ദീ​പ​ക് ശി​വ​രാ​ജ​ൻ(​അ​റ​ബി​ക്ക​ഥ ഫെ​യിം) അ​ജി​ത്, ര​മ്യാ മ​നോ​ജ്, അ​ന​ഘാ രോ​ഹ​ൻ, ആ​ദ​ർ​ശ് ഷേ​ണാ​യ്, ബാ​ലു ശ്രീ​ധ​ർ ആ​ദ​ർ​ശ് ഷാ​ന​വാ​സ്, വി​ജീ​ഷ, ഗൗ​രി ഗോ​പ​ൻ, ആ​തി​ര എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

തി​ര​ക്ക​ഥ -അം​ബി​കാ ക​ണ്ണ​ൻ ബാ​യ്. ഗാ​ന​ങ്ങ​ൾ - അ​നൂ​പ് മേ​നോ​ൻ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, വി​ഷ്ണു. സം​ഗീ​തം - ബി​നോ​യ് രാ​ജ് കു​മാ​ർ. ഛായാ​ഗ്ര​ഹ​ണം - പ്ര​ദീ​പ് നാ​യ​ർ. എ​ഡി​റ്റിം​ഗ് - അ​ജു അ​ജ​യ്. ക​ലാ​സം​വി​ധാ​നം - അ​ശോ​ക് നാ​രാ​യ​ൺ. കോ​സ്റ്റ്യും - ഡി​സൈ​ൻ - റാ​ണാ. മേ​ക്ക​പ്പ് - രാ​ജേ​ഷ് ര​വി. സ്റ്റി​ൽ​സ് - സാ​ബി ഹം​സ. ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - രാ​ജു സ​മ​ഞ്ജ്സ. അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - ഷാ​ജി വി​ൻ​സ​ൻ്റ് , സൂ​ര്യ. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - ദി​ല്ലി ഗോ​പ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​താ​പ​ൻ ക​ല്ലി​യൂ​ർ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ആ​ന​ന്ദ് പ​യ്യ​ന്നൂ​ർ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Tags : anoop menon ee thaniniram investigative officer

Recent News

Corehub Up