Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Efforts To Bring Development

Kannur

സ​മ​സ്‌​ത മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​മെ​ത്തി​ക്കാ​ൻ ശ്ര​മം: സ​ജീ​വ് ജോ​സ​ഫ്

പാ​ല​ക്ക​യം​ത​ട്ട്: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​തി​നാ​യി മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. പാ​ല​ക്ക​യം​ത​ട്ട് ഹി​ൽ​ടോ​പ്പ് റി​സോ​ർ​ട്ടി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം​ത​ല ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റ്- 2026' ന്‍റെ വേ​ദി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ക്കം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, ക​ലു​ങ്കു​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി ശ​ല്യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

നി​ല​വി​ലെ പെ​ൻ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ർ​ഹ​രാ​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ത​ളി​പ്പ​റ​മ്പ്-​കൂ​ർ​ഗ് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത് മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് വ​ലി​യ​രീ​തി​യി​ലു​ള്ള മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും മു​ൻ​ഗ​ണ​നാ പ​ദ്ധ​തി​ക​ളും വി​ല​യി​രു​ത്തി​യ യോ​ഗം തു​ട​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി ​മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലും പ്ര​ത്യേ​കം വി​ക​സ​ന സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. വി​ക​സ​ന സ​ദ​സി​ന്‍റെ ​മ​ണ്ഡ​ലംത​ല ഉ​ദ്ഘാ​ട​നം 17ന് ​ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കും. ‌

സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി മാ​ത്യു, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ. മു​ഹ​മ്മ​ദ്, മോ​ളി സ​ജി, ജോ​സ് പ​ര​ത്ത​നാ​ൽ, പ്രി​ൻ​സി ബോ​ബി, ടെ​സി ബെ​ന്നി, ബി.​പി. വി​പി​ന, സി​ന്ധു ബെ​ന്നി, സി​ജി മം​ഗ​ല​ത്തു​ക​രോ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബേ​ബി തോ​ലാ​നി, ജോ​ജി വ​ർ​ഗീ​സ്, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up