കോഴിക്കോട്: മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയിലെ ബസപകടത്തില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് കെഎസ്ആര്‍ടിസി.
അപകടത്തിനു കാരണം മുട്ടയേറാണെന്ന ആരോപണം ബലപ്പെട്ടതോടെ, അപകടസ്ഥലത്തെ തെളിവുകള്‍ ശേഖരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ ഇന്നലെ ബിടതി പോലീസില്‍ മറ്റൊരു പരാതിയും നല്കി.
മുട്ടയെറിഞ്ഞതിനെത്തുടര്‍ന്ന് കാഴ്ച തടസപ്പെട്ട് വാഹനം നിയന്ത്രണം വിട്ടതാകാം അപകടത്തിനു കാരണമായതെന്ന സംശയം ബലപ്പെടുത്തുന്ന വിധത്തില്‍ അപകടത്തില്‍പെട്ട ബസില്‍നിന്ന് മുട്ടയുടെ അവശിഷ്ടം കണ്ടെത്താനായിട്ടുണ്ട്.
കഴിഞ്ഞദിവസം മറ്റൊരു ബസിനു നേരെയുണ്ടായ മുട്ടയേറ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയ ബസ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചത്.