Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EiffelTower

'അ​ത് അ​വ​ർ ത​മ്മി​ലു​ള്ള വി​ഷ​യം, ഇ​ന്ത്യ​ക്ക് പ​ങ്കി​ല്ല'; ഈ​ഫ​ൽ ട​വ​ർ വി​വാ​ദ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി:​പാ​രി​സി​ലെ ഈ​ഫ​ൽ ട​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഹി​ന്ദു ആ​ത്മീ​യ സം​ഘ​ട​ന​യാ​യ 'ബാ​പ്സ്' സ്വാ​മി​നാ​രാ​യ​ൺ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ​ക്കാ​യി വ​നി​താ ജീ​വ​ന​ക്കാ​രെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. വി​ഷ​യം പൂ​ർ​ണ​മാ​യും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള കാ​ര്യ​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഇ​തി​ൽ ഒ​രു പ​ങ്കു​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ വ്യ​ക്ത​മാ​ക്കി.

പാ​രി​സ് പ്ര​ദേ​ശ​ത്ത് ബാ​പ്സ് സം​ഘ​ട​ന പു​തി​യ ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, ഈ​ഫ​ൽ ട​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ നി​ന്ന് ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി മാ​റി​നി​ൽ​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ആ​ശം​സ​ക​ൾ അ​റി​യി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ​ക​ൾ കൈ​മാ​റു​ന്ന​ത് പ​തി​വു​രീ​തി മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ന​ട​ന്ന ബാ​പ്സ് സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ലിം​ഗ​വി​വേ​ച​നം നേ​രി​ട്ടെ​ന്ന് ആ​രോ​പി​ച്ച് ഈ​ഫ​ൽ ട​വ​റി​ലെ ജീ​വ​ന​ക്കാ​ർ തി​ങ്ക​ളാ​ഴ്ച സ​മ​രം പ്ര​ഖ്യാ​പി​ക്കു​ക​യും ട​വ​ർ അ​ട​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു. സ​ന്ദ​ർ​ശ​ന സ​മ​യ​ത്ത് ചി​ല പോ​സ്റ്റു​ക​ളി​ൽ നി​ന്ന് വ​നി​താ ജീ​വ​ന​ക്കാ​രെ മാ​റ്റി പ​ക​രം പു​രു​ഷ​ന്മാ​രെ നി​യ​മി​ച്ചെ​ന്നും, പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്ന് സ്ത്രീ​ക​ളെ വി​ല​ക്കി​യെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​ൻ ആ​രോ​പി​ച്ച​ത്. ത​ർ​ക്ക​ത്തി​ൽ ബാ​പ്സ് സം​ഘ​ട​ന​യും ഈ​ഫ​ൽ ട​വ​ർ മാ​നേ​ജ്‌​മെ​ന്‍റും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up