Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight Kilos

Kannur

ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ട്ടു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

ത​ല​ശേ​രി: ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ എ​ട്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തു​ന്ന 'ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.10 ന് ​മം​ഗ​ളൂ​രു-​കോ​യ​ന്പ​ത്തൂ​ർ എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ് ഫോ​മി​ൽ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ ക​ഞ്ചാ​വ് ചാ​ക്കി​ൽ​കെ​ട്ടി സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.‌

ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​വ​ർ പ​രി​ശോ​ധ​ന ഭ​യ​ന്ന് ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ർ​പി​എ​ഫ് എ​സ്ഐ മ​നോ​ജ്‌​കു​മാ​ർ, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ഇ.​ടി.​കെ. പ​വി​ത്ര​ൻ, കോ​ൺ​സ്റ്റ​ബി​ൾ കെ.​റി​ബേ​ഷ്, ക്രൈം ​സ്‌​ക്വാ​ഡ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ എം. ​ബൈ​ജു, ടി. ​ബി​ജേ​ഷ്, ത​ല​ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി.​ആ​ദ​ർ​ശ്, അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ടി.​സ​ന്തോ​ഷ്‌,കെ.​സി. ഷി​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സു​മേ​ഷ്, കെ.​പി. റോ​ഷി, എം.​കെ. പ്ര​സ​ന്ന, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​പി. ര​തീ​ഷ്, കെ. ​സ​രി​ൻ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

 

Latest News

Corehub Up