Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EightDayFeast

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പാ​ച​ര​ണം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ എ​ട്ടു നോ​മ്പാ​ചാ​ര​ണ​വും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ളും സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​നോ​മ്പ് ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​രു​ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

ആ​രാ​ധ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ജ​പ​മാ​ല തി​രി പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഒ​ന്നി​ന് ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ര​ണ്ടി​ന് രോ​ഗി​ക​ൾ​ക്കും മൂ​ന്നി​ന് യു​വ​ജ​ന​ങ്ങ​ൾ കൗ​മാ​ര​ക്കാ​ർ, നാ​ലി​ന് മ​രി​ച്ചു​പോ​യ വി​ശ്വാ​സി​ക​ൾ, അ​ഞ്ചി​നു മാ​താ​പി​താ​ക്ക​ൾ, ആ​റി​ന് ഇ​ട​വ​ക കു​ടും​ബം, ഏ​ഴി​ന് വൈ​ദി​ക​ർ​ക്കും സ​മ​ർ​പ്പി​ത​ർ​ക്കും, എ​ട്ടി​ന് ഇ​ട​വ​ക​യ്ക്കും ചു​റ്റു​പാ​ടു​മു​ള്ള വി​ശുദ്ധീക​ര​ണം എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക നി​യോ​ഗ​ത്തി​ലാ​ണ് തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തു​ക.

എ​ട്ടാം തീയ​തി തി​രു​നാ​ൾ ദി​ന​ത്തി​ൽ മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ.ഡോ. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ ഡെ​നെ​ക്സ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, അ​രു​ൺ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up