x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ എ​ട്ട് നോ​യ​മ്പ് തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

റോ​യി ചേ​ല​മ​ല​യി​ൽ
Published: September 10, 2026 12:40 PM IST | Updated: September 10, 2026 12:40 PM IST

തി​രു​നാ​ൾ ആ​ഘോ​ഷത്തിൽ നിന്ന്

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ എ​ട്ട് നോ​യ​മ്പ് തി​രു​നാ​ളാ​യി ആ​ഘോ​ഷി​ച്ചു.

സെ​പ്‌​റ്റം​ബ​ർ ഒന്ന് മു​ത​ൽ എട്ട് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ദി​വ​സ​വും കൊ​ന്ത ന​മ​സ്കാ​ര​വും ല​ദീ​ഞ്ഞും വി. ​കു​ർ​ബാ​ന​യും നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ എട്ടിനു ​വൈ​കു​ന്നേ​രം ഏ​ഴിന് ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

K-Rail Survey K-Rail Survey K-Rail Survey

വി. ​കു​ർ​ബാ​നയ്​ക്ക് മു​മ്പാ​യി കൊ​ന്ത ന​മ​സ്കാ​ര​വും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രു​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം മേ​രി നാ​മ​ധാ​രി​ക​ളു​ടെ ഫീ​സ്റ്റ് ആ​ഘോ​ഷി​ച്ചു. എ​ല്ലാ മേ​രി നാ​മ​ധാ​രി​ക​ൾ​ക്കും വൈ​ദി​ക​ർ പു​ഷ്പ​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് അ​ന്നേ ദി​വ​സം ഫീ​സ്റ്റ് ആ​ഘോ​ഷി​ക്കു​ന്ന പാ​രീ​ഷ് സെ​ക്ര​ട്ട​റി കൂ​ടെ​യാ​യ സി. ​ശാ​ലോം എസ്‌വിഎം, മ​റ്റു മേ​രി നാ​മ​ധാ​രി​ക​ൾ​ക്ക് ഒ​പ്പം കേ​ക്ക് മു​റി​ച്ച സ​ന്തോ​ഷം പ​ങ്കി​ട്ടു. തു​ട​ർ​ന്ന് തി​രു​നാ​ളി​ന്റെ ഭാ​ഗ​മാ​യി ഏ​വ​ർ​ക്കും പാ​ച്ചോ​ർ നേ​ർ​ച്ച​യും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി​മാ​രാ​യ സേ​വ്യ​ർ ന​ടു​പ​റ​മ്പി​ൽ, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, സി​സ്റേ​ഴ്സും ഗാ​യ​ക സം​ഘ​വും അ​ൾ​ത്താ​ര​ശു​ശ്രൂ​ഷി​ക​ളും മ​റ്റു വോ​ള​ന്‍റീ​യേ​ർ​സും നേ​തൃ​ത്വം ന​ൽ​കി.

Tags : EightDayFeast StMarysChicago NRINews

Recent News

Corehub Up