പാതാമ്പുഴ: പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചു തുടക്കം കുറിച്ച പ്രതിമാസ സാംസ്കാരിക പരിപാടികളില്‍ ആദ്യത്തേത് പാതാമ്പുഴ ഇലഞ്ഞിത്തറയില്‍ സംഘടിപ്പിച്ചു. വയലാര്‍ രാമവര്‍മയുടെ 50-ാം വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി വയലാര്‍ വര്‍ത്തമാനങ്ങളാണ് ഇലഞ്ഞിത്തറയില്‍ നടത്തിയത്.
എഴുത്തുകാരനും ചിന്തകനുമായ ഡോ. റോയി തോമസ്, പി.എം. മുഹ്സിന് എന്നിവര്‍ വയലാര്‍ അനുസ്മരണം നടത്തി. അബ്ദുല്‍ മനാഫ് എഴുതിയ അറുപത് തിരിയിട്ട നിലവിളക്ക് എന്ന കവിതാ സമാഹാരവും മെഹ്റുന്നീസാ പ്രമോദ് എഴുതിയ ജലജാലകം തുറന്ന് ആകാശത്തെ വിളിക്കുന്നു എന്ന കവിതാ സമാഹാരവും രചയിതാക്കള്‍ ഇലഞ്ഞിത്തറയില്‍ പരിചയപ്പെടുത്തി കവിത അവതരിപ്പിച്ചു. ഇരുവരും പുസ്തകങ്ങള്‍ വഴിയോര വായനമൂലയിലേക്ക് കൈമാറി.
പി.എസ്. ഹാഷിം, വി.പി. റഷീദ്, പി.പി. മാഹിന്‍, മിനിമോള്‍ ബിജു, റെജി ഷാജി എന്നിവര്‍ പ്രസംഗിച്ചു . ലൈബ്രറി യുവത റോഡിന് റിവര്‍ യൂത്ത് അംഗങ്ങളും ലൈബ്രറിയുടെ വനിതാക്ഷരം വനിതാവേദി പ്രതിനിധികളും പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി എബി ഇമ്മാനുവല്‍, വൈസ് പ്രസിഡന്റ് എം.ആര്. പ്രസന്നകുമാര്‍, ലൈബ്രേറിയന്‍ ജോസ് കാഞ്ഞിരത്തുങ്കല്‍, കെ.എസ്. മനു, ഇ.ആര്. രതീഷ് , മനു കര്യാപുരയിടം എന്നിവര്‍ നേതൃത്വം നല്കി.