x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ഞ്ഞി​ത്ത​റ​യി​ലെ വ​യ​ലാ​ര്‍ വ​ര്‍​ത്ത​മാ​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യി

വെബ് ഡെസ്ക്
Published: September 9, 2026 11:16 PM IST | Updated: September 9, 2026 11:16 PM IST

അ​നു​സ്മ​ര​ണ​ പ​രി​പാ​ടി​യാ​യ ഇ​ല​ഞ്ഞി​ത്ത​റ വ​ര്‍​ത്ത​മാ​നം.

പാ​താ​മ്പു​ഴ: പാ​താ​മ്പു​ഴ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 50-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു തു​ട​ക്കം കു​റി​ച്ച പ്ര​തി​മാ​സ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ല്‍ ആ​ദ്യ​ത്തേ​ത് പാ​താ​മ്പു​ഴ ഇ​ല​ഞ്ഞി​ത്ത​റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ 50-ാം വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​ലാ​ര്‍ വ​ര്‍​ത്ത​മാ​ന​ങ്ങ​ളാ​ണ് ഇ​ല​ഞ്ഞി​ത്ത​റ​യി​ല്‍ ന​ട​ത്തി​യ​ത്.

എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നു​മാ​യ ഡോ. ​റോ​യി തോ​മ​സ്, പി.എം. മു​ഹ്‌​സി​ന്‍ എ​ന്നി​വ​ര്‍ വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ബ്ദു​ല്‍ മ​നാ​ഫ് എ​ഴു​തി​യ അ​റു​പ​ത് തി​രി​യി​ട്ട നി​ല​വി​ള​ക്ക് എ​ന്ന ക​വി​താ സ​മാ​ഹാ​ര​വും മെ​ഹ്റു​ന്നീ​സാ പ്ര​മോ​ദ് എ​ഴു​തി​യ ജ​ല​ജാ​ല​കം തു​റ​ന്ന് ആ​കാ​ശ​ത്തെ വി​ളി​ക്കു​ന്നു എ​ന്ന ക​വി​താ സ​മാ​ഹാ​ര​വും ര​ച​യി​താ​ക്ക​ള്‍ ഇ​ല​ഞ്ഞി​ത്ത​റ​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി ക​വി​ത അ​വ​ത​രി​പ്പി​ച്ചു. ഇ​രു​വ​രും പു​സ്ത​ക​ങ്ങ​ള്‍ വ​ഴി​യോ​ര വാ​യ​ന​മൂ​ല​യി​ലേ​ക്ക് കൈ​മാ​റി.

പി.​എ​സ്. ഹാ​ഷിം, വി.​പി.​ റ​ഷീ​ദ്, പി.​പി. മാ​ഹി​ന്‍, മി​നി​മോ​ള്‍ ബി​ജു, റെ​ജി ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു . ലൈ​ബ്ര​റി യു​വ​ത റോ​ഡി​ന്‍ റി​വ​ര്‍ യൂ​ത്ത് അം​ഗ​ങ്ങ​ളും ലൈ​ബ്ര​റി​യു​ടെ വ​നി​താ​ക്ഷ​രം വ​നി​താ​വേ​ദി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​ബി ഇ​മ്മാ​നു​വ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍.​ പ്ര​സ​ന്ന​കു​മാ​ര്‍, ലൈ​ബ്രേ​റി​യ​ന്‍ ജോ​സ് കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, കെ.​എ​സ്. മ​നു, ഇ.​ആ​ര്‍. ര​തീ​ഷ് , മ​നു ക​ര്യാ​പു​ര​യി​ടം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Elanjithara NattuVishasham DistrictNews

Recent News

Corehub Up