Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elapara To Kanchiyar

Idukki

ഹി​ൽ ഹൈ​വേ റ​ണ്‍ 22ന് ​ഏ​ല​പ്പാ​റ മു​ത​ൽ കാ​ഞ്ചി​യാ​ർ വ​രെ

ക​ട്ട​പ്പ​ന: കി​ഫ്ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ​സ്ത ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​ൻ മി​ലിം​ഗ് സോ​മ​ൻ ന​യി​ക്കു​ന്ന ഹി​ൽ ഹൈ​വേ റ​ണ്‍ 22ന് ​രാ​വി​ലെ ഏ​ല​പ്പാ​റ മു​ത​ൽ കാ​ഞ്ചി​യാ​ർ വ​രെ ന​ട​ത്തും. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഏ​ല​പ്പാ​റ​യി​ലെ പീ​രു​മേ​ട് താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഹാ​ളി​ൽ കൂ​ടി​യാ​ലോ​ച​നാ യോ​ഗം ചേ​രും.

മ​ല​യോ​ര ഹൈ​വേ​യു​ടെ വി​ക​സ​ന പ്രാ​ധാ​ന്യം ലോ​ക​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന ഹി​ൽ ഹൈ​വേ റ​ണ്‍ ഇ​ടു​ക്കി​യു​ടെ കാ​യി​ക-​സാ​മൂ​ഹി​ക മേ​ഖ​ല​യ്ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന പ​രി​പാ​ടി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ളും കാ​യി​ക താ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി ദേ​ശീ​യ - സം​സ്ഥാ​ന ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ട്രാ​ഫി​ക് നി​യ​ന്ത്ര​ണം, ആ​രോ​ഗ്യ​സൗ​ക​ര്യ​ങ്ങ​ൾ, മീ​ഡി​യ ഏ​കോ​പ​നം, വി​ദ്യാ​ർ​ത്ഥി പ​ങ്കാ​ളി​ത്തം, സാ​മൂ​ഹി​ക സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും കി​ഫ്ബി ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റു​മാ​യ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പു​ഷ് 360 വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ യു. ​പ്ര​ദീ​പ്, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ന്യൂ​സ് മ​ല​യാ​ളം ചാ​ന​ൽ മേ​ധാ​വി​യു​മാ​യ ഹ​ർ​ഷ​ൻ പൂ​പ്പാ​റ​ക്കാ​ര​ൻ, ഇ​ടു​ക്കി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up