തിരുവനന്തപുരം: കഴിഞ്ഞ 10 മാസം നടത്തിയതു ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിപുലമായ പ്രവർത്തനങ്ങളെന്ന് കേരള സംസ്ഥാന വയോജന കമ്മീഷൻ. എല്ലാ ജില്ലകളിലും കമ്മീഷൻ നേരിട്ടു സന്ദർശിക്കുകയും വയോജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തു.
വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തും. ജൂലൈയിൽ എല്ലാ ജില്ലകളിലെയും ജയിലുകൾ സന്ദർശിച്ച് വയോജനങ്ങളായ തടവുകാരുടെ പരാതികൾ കേൾക്കാൻ തീരുമാനിച്ചതായും തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർപേഴ്സണും മുൻ എംപിയുമായ കെ. സോമപ്രസാദ് അറിയിച്ചു.