കൊച്ചി: അങ്കമാലി മഞ്ഞപ്രയില്‍ അയല്‍വാസി വയോധിക ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഉതുപ്പ്-അന്നമ്മ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. കൃഷിക്ക് മരുന്ന് തളിക്കുന്ന ഉപകരണം വീട്ടില്‍ നിന്നും മോഷണം പോയിരുന്നു.
ഇത് അയല്‍വാസിയായ ജോസ് കൊണ്ടുപോവുകയായിരുന്നുവെന്ന് ആരോപിച്ച് ഉതുപ്പ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പിന്നിലെ കാരണം. വാക്കത്തി ഉപയോഗിച്ച് ജോസ് ഇരുവരെയും വെട്ടുകയായിരുന്നു.
ഇവരുടെ തലയ്ക്ക് അടക്കം പരിക്കുണ്ട്. പരിക്കേറ്റ ദമ്പതികളെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. വാക്കത്തിക്ക് വെട്ടിയ ഉടന്‍ ജോസ് ഓടി രക്ഷപ്പെട്ടെങ്കിലും കാലടി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.