Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElectionCommissioners

തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമ പരിരക്ഷ സുപ്രീംകോടതി പരിശോധിക്കും

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കു നി​യ​മ​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക നി​യ​മ​ പ​രി​ര​ക്ഷ പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി നീ​ക്കം. 2023ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​ക്ക് ന​ൽ​കു​ന്ന പ​രി​ര​ക്ഷ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി വാ​ക്കാ​ലു​ള്ള പ​രാ​മ​ർ​ശ​ത്തി​ൽ നി​രീ​ക്ഷി​ച്ചു.

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ കേ​സ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​വെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി​കാ​സ് സിം​ഗ് നി​യ​മ​പ​രി​ര​ക്ഷ സം​ബ​ന്ധി​ച്ച കാ​ര്യം പ​രാ​മ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി ഇ​ത്ത​ര​മൊ​രു നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ൾ നി​യ​മ​ത്തി​ലെ ഈ ​പ​രി​ര​ക്ഷ​യും സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്കും. കോ​ട​തി​ക്കു​ മു​ന്നി​ലു​ള്ള ഹ​ർ​ജി​യി​ൽ നി​യ​മ​ പ​രി​ര​ക്ഷ​യെ ഹ​ർ​ജി​ക്കാ​ർ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച നി​യ​മ​ത്തി​ന്‍റെ സാ​ധു​ത​ത​ന്നെ സു​പ്രീം​കോ​ട​തി​യു​ടെ വി​ശാ​ല ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണു കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശ​മു​ണ്ടാ​കു​ന്ന​തെ​ന്നു ശ്ര​ദ്ധേ​യ​മാ​ണ്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റോ മ​റ്റു ക​മ്മി​ഷ​ണ​ർ​മാ​രോ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ലോ ആ ​ചു​മ​ത​ല​യു​ടെ ഭാ​ഗ​മാ​യോ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കോ തീ​രു​മാ​ന​ങ്ങ​ൾ​ക്കോ എ​തി​രേ സി​വി​ൽ അ​ല്ലെ​ങ്കി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ തു​ട​രു​ക​യോ ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നാ​ണു നി​യ​മ​ത്തി​ലെ 16-ാം വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന​ത്. പ​ദ​വി​യി​ൽനി​ന്നു വി​ര​മി​ച്ചാ​ലും നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം തു​ട​രും.

പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പ​ടെ ഭ​ര​ണ​ഘ​ട​നാ​പ​ദ​വി വ​ഹി​ക്കു​ന്ന മ​റ്റാ​ർ​ക്കും ന​ൽ​കാ​ത്ത ഇ​ത്ത​ര​മൊ​രു നി​യ​മ​സം​ര​ക്ഷ​ണം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​മാ​ർ​ക്കു ന​ൽ​കു​ന്ന​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Corehub Up