Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElectricVehicleSector

വൈദ്യുത വാഹന മേ​ഖ​ല: തൊ​ഴി​ല​വ​സ​ര​ങ്ങ​ളിൽ കു​തി​ച്ചു​ചാ​ട്ടം

ഇ​​ന്ത്യ​​യു​​ടെ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന രം​​ഗ​​ത്തെ കു​​തി​​പ്പ് കാ​​റു​​ക​​ളി​​ലോ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ലോ മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന ഒ​​ന്ന​​ല്ല, അ​​ത് ധാ​​രാ​​ളം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​മാ​​യി കൂ​​ടി ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണ്. 2026ൽ ​​ഐ​​ടി, എ​​ഫ്എം​​സി​​ജി, പ​​ര​​ന്പ​​രാ​​ഗ​​ത നി​​ർ​​മാ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ നി​​യ​​മ​​ന​​ങ്ങ​​ൾ മി​​ത​​മാ​​യ നി​​ര​​ക്കി​​ൽ തു​​ട​​രു​​ന്പോ​​ഴും രാ​​ജ്യ​​ത്തെ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന വ്യ​​വ​​സാ​​യം ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന തൊ​​ഴി​​ൽ​​ദാ​​യ​​ക മേ​​ഖ​​ല​​യാ​​യി മു​​ന്നേ​​റു​​ക​​യാ​​ണ്.

തൊ​​ഴി​​ൽ​​രം​​ഗ​​ത്തെ വി​​ദ​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, ഇ​​ന്ത്യ​​യു​​ടെ ഇല​​ക്‌ട്രി​​ക് വാ​​ഹ​​ന മേ​​ഖ​​ല 2030-ഓ​​ടെ മൂ​​ന്നു മു​​ത​​ൽ നാ​​ലു കോ​​ടി വ​​രെ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ചേ​​ക്കാം. ഇ​​തി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും പ​​ര​​ന്പ​​രാ​​ഗ​​ത വാ​​ഹ​​ന നി​​ർ​​മാ​​ണ മേ​​ഖ​​ല​​യ്ക്ക് പു​​റ​​ത്തു​​ള്ള അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ നി​​ന്നാ​​യി​​രി​​ക്കും ഉ​​യ​​ർ​​ന്നു വ​​രി​​ക.

എ​​ച്ച്ആ​​ർ സൊ​​ല്യൂ​​ഷ​​ൻ​​സ് ക​​ന്പ​​നി​​യാ​​യ അ​​ഡെ​​ക്കോ ഇ​​ന്ത്യ​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത​​നു​​സ​​രി​​ച്ച് പ​​ര​​ന്പ​​രാ​​ഗ​​ത വാ​​ഹ​​ന നി​​ർ​​മാ​​ണ മേ​​ഖ​​ല​​യ്ക്കു പു​​റ​​ത്താ​​യി​​രി​​ക്കും ഈ ​​തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും രൂ​​പ​​പ്പെ​​ടു​​ന്ന​​ത്.

പ്ര​​ധാ​​ന വി​​വ​​ര​​ങ്ങ​​ൾ ചു​​രു​​ക്ക​​ത്തി​​ൽ

വി​​ക​​സി​​ക്കു​​ന്ന മേ​​ഖ​​ല​​ക​​ൾ: ബാ​​റ്റ​​റി നി​​ർ​​മാ​​ണം, ചാ​​ർ​​ജിം​​ഗ് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ, ഫ്ലീ​​റ്റ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ്, സോ​​ഫ്റ്റ്‌വേർ വി​​ക​​സ​​നം, വാ​​ഹ​​ന സ​​ർ​​വീ​​സിം​​ഗ്, ബാ​​റ്റ​​റി റീ​​സൈ​​ക്ലിം​​ഗ് എ​​ന്നി​​വ​​യി​​ലു​​ട​​നീ​​ളം ഇ​​വി ഇ​​ക്കോ​​സി​​സ്റ്റ​​ത്തി​​ന്‍റെ വി​​കാ​​സം പു​​തി​​യ അ​​വ​​സ​​ര​​ങ്ങ​​ൾ തു​​റ​​ന്നു​​ന​​ൽ​​കും.

തൊ​​ഴി​​ൽ വ​​ള​​ർ​​ച്ച: ഈ ​​മേ​​ഖ​​ല​​യി​​ലെ നി​​യ​​മ​​ന​​ങ്ങ​​ൾ പ്ര​​തി​​വ​​ർ​​ഷം 15 % മു​​ത​​ൽ 20 % വ​​രെ വ​​ള​​രു​​മെ​​ന്നും, വി​​ദ​​ഗ്ധ തൊ​​ഴി​​ലു​​ക​​ൾ​​ക്കു​​ള്ള ആ​​വ​​ശ്യ​​ക​​ത ഏ​​ക​​ദേ​​ശം 35 % വ​​രെ വ​​ർ​​ധി​​ക്കു​​മെ​​ന്നും പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

പ​​രോ​​ക്ഷ തൊ​​ഴി​​ലു​​ക​​ൾ: പ്ര​​തീ​​ക്ഷി​​ക്കു​​ന്ന തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളി​​ൽ വ​​ലി​​യൊ​​രു പ​​ങ്ക് പ​​രോ​​ക്ഷ തൊ​​ഴി​​ലു​​ക​​ളാ​​യി​​രി​​ക്കും. ആ​​കെ​​യു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളി​​ൽ 10% മു​​ത​​ൽ 15% വ​​രെ മാ​​ത്ര​​മാ​​യി​​രി​​ക്കും ഇ​​വി ക​​ന്പ​​നി​​ക​​ളു​​മാ​​യും നി​​ർ​​മാ​​ണ​​വു​​മാ​​യും നേ​​രി​​ട്ട് ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ബാ​​ക്കി 85 % മു​​ത​​ൽ 90 % വ​​രെ തൊ​​ഴി​​ലു​​ക​​ളും ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന മേ​​ഖ​​ല​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്ന മ​​റ്റ് ബി​​സി​​ന​​സു​​ക​​ളി​​ൽ​​നി​​ന്നും സേ​​വ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​മു​​ള്ള​​താ​​യി​​രി​​ക്കും. ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​ൻ സ്ഥാ​​പി​​ക്ക​​ലും പ​​രി​​പാ​​ല​​ന​​വും, ബാ​​റ്റ​​റി സ​​ർ​​വീ​​സിം​​ഗും റീ​​സൈ​​ക്ലിം​​ഗും, ഫ്ലീ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ്, വാ​​ഹ​​ന അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ, അ​​നു​​ബ​​ന്ധ ഘ​​ട​​ക​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണം, സാ​​ങ്കേ​​തി​​ക സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

നി​​ർ​​മാ​​ണ മേ​​ഖ​​ല മുന്നിൽതന്നെ

റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം, ഈ ​​മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തൊ​​ഴി​​ൽ​​ദാ​​താ​​വാ​​യി നി​​ർ​​മാ​​ണ മേ​​ഖ​​ല തു​​ട​​രു​​ന്നു. മൊ​​ത്തം തൊ​​ഴി​​ൽ ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 50-55 % ത​​മി​​ഴ്നാ​​ട് (15.24 %), ക​​ർ​​ണാ​​ട​​ക (6.3 %), മ​​ഹാ​​രാ​​ഷ്ട്ര (13 %), ഗു​​ജ​​റാ​​ത്ത് (13 %), തെ​​ലു​​ങ്കാ​​ന (5 %), എ​​ൻ.​​സി.​​ആ​​ർ (6 %) തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ ഓ​​ട്ടോ​​മോ​​ട്ടീ​​വ് കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണ് കേ​​ന്ദ്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വി​​ദ​​ഗ്ധ​​രെ വേ​​ണം

ഈ ​​മാ​​റ്റം ഓ​​ട്ടോ​​മൊ​​ബൈ​​ൽ മേ​​ഖ​​ല​​യി​​ൽ ആ​​വ​​ശ്യ​​മാ​​യ തൊ​​ഴി​​ൽ നൈ​​പു​​ണ്യ​​ങ്ങ​​ളി​​ലും വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തും. ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, ബാ​​റ്റ​​റി​​ക​​ൾ, സോ​​ഫ്റ്റ്‌വേർ എ​​ന്നി​​വ​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​നാ​​ൽ, ബാ​​റ്റ​​റി ടെ​​ക്നോ​​ള​​ജി, പ​​വ​​ർ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്, എം​​ബ​​ഡ​​ഡ് സി​​സ്റ്റം​​സ്, സോ​​ഫ്റ്റ്‌വേർ വി​​ക​​സ​​നം, ഇ​​വി ഡ​​യ​​ഗ്നോ​​സ്റ്റി​​ക്സ്, ഡാ​​റ്റ എ​​ന്നി​​വ​​യി​​ൽ വി​​ദ​​ഗ്ധ​​രാ​​യ വ്യ​​ക്തി​​ക​​ൾ​​ക്ക് ആ​​വ​​ശ്യ​​ക്കാ​​രേ​​റും.

പു​​തി​​യ ബി​​സി​​ന​​സു​​ക​​ൾ തു​​റ​​ക്കും

ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം പൊ​​തു-​​വാ​​ണി​​ജ്യ ചാ​​ർ​​ജിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ൾ വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​ലൂ​​ടെ ചാ​​ർ​​ജിം​​ഗ് അ​​ടി​​സ്ഥാ​​ന മേ​​ഖ​​ല വ​​ൻ​​തോ​​തി​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന ഒ​​ന്നാ​​യി മാ​​റും. കൂ​​ടാ​​തെ, ഇ​​വി​​ക​​ളു​​ടെ​​യും കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ ബാ​​റ്റ​​റി​​ക​​ളു​​ടെ​​യും എ​​ണ്ണം കൂ​​ടു​​ന്പോ​​ൾ, ബാ​​റ്റ​​റി റീ​​സൈ​​ക്ലിം​​ഗും അ​​വ​​യു​​ടെ പു​​ന​​രു​​പ​​യോ​​ഗ സാ​​ധ്യ​​ത​​ക​​ളും പു​​തി​​യ ബി​​സി​​ന​​സു​​ക​​ൾ​​ക്കും തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ​​ക്കും വ​​ഴി​​തു​​റ​​ക്കും.

ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗം ചെ​​റി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും വാ​​ണി​​ജ്യ വാ​​ഹ​​ന വ്യൂ​​ഹ​​ങ്ങ​​ളി​​ലേ​​ക്കും ലോ​​ജി​​സ്റ്റി​​ക്സ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്കും വ്യാ​​പി​​ക്കു​​ന്ന​​തോ​​ടെ, പ്ര​​മു​​ഖ വാ​​ഹ​​ന നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് പു​​റ​​ത്തേ​​ക്കും ഈ ​​തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ വി​​ക​​സി​​ക്കും.

Latest News

Corehub Up