പെരിന്തല്‍മണ്ണ: കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു )പ്രവര്‍ത്തകര്‍ ഡിവിഷന് ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചു. പൊതു സ്ഥലംമാറ്റം ഉടന്‍ നടപ്പാക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്ന നീക്കം അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചുള്ള വര്‍ക്കിംഗ് അറേഞ്ച് മെന്റ് ഉത്തരവുകള്‍ പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ ഉടന്‍ നടത്തുകതുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
ഡിവിഷന് സെക്രട്ടറി സി.അബ്ദുസലീം, പ്രസിഡന്റ് എം.നിജീഷ് , പി.കെ.പ്രദീപ്, എന്‍. രവീന്ദ്രന്,സംസ്ഥാന കമ്മിറ്റിയംഗം കെ. ഗിരീഷ്,പി. അസീസ് എന്നിവര്‍ പ്രസംഗിച്ചു.