Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElectricityDeal

വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ദു​രൂ​ഹ​ത​യി​ല്ല; പി​ണ​റാ​യി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ലെ നി​ര​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി ത​ള്ളി. ഹി​മാ​ച​ൽ പ്ര​ദേ​ശ് യൂ​ണി​റ്റി​ന് 14.50 രൂ​പ​യ്ക്ക് വൈ​ദ്യു​തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത ക​രാ​ർ പി​ന്നീ​ട് 12.50 രൂ​പ​യാ​യി കു​റ​ച്ചെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

കെ​എ​സ്ഇ​ബി​ക്ക് പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നാ​യി​രു​ന്ന രാ​ജ​മാ​ണി​ക്യം ക​ഴി​ഞ്ഞ 29ന് ​ന​ൽ​കി​യ കു​റി​പ്പി​ൽ, ഹി​മാ​ച​ൽ പ്ര​ദേ​ശ് അ​ധി​കൃ​ത​ർ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​കാ​തെ വൈ​ദ്യു​തി നി​ര​ക്ക് സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. 12.50 രൂ​പ​യ്ക്ക് വൈ​ദ്യു​തി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് ഹി​മാ​ച​ൽ അ​ധി​കൃ​ത​ർ കെ​എ​സ്ഇ​ബി​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഈ ​രേ​ഖ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി​ക്ക് പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്ന ഈ ​പ്ര​പ്പോ​സ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന് എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. രേ​ഖ​ക​ൾ ല​ഭി​ച്ച ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​നും അ​വ പു​റ​ത്തു​വി​ടാ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹി​മാ​ച​ൽ​പ്ര​ദേ​ശു​മാ​യു​ള്ള വൈ​ദ്യു​തി ക​രാ​ർ പി​ടി​സി എ​ന്ന ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണെ​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​നി​ല​ക്കാ​രു​ടെ മാ​ർ​ജി​ൻ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് 14.50 രൂ​പ നി​ര​ക്ക് നി​ശ്ച​യി​ച്ച​തെ​ന്ന വ​സ്തു​ത പ്ര​തി​പ​ക്ഷം സൗ​ക​ര്യ​പൂ​ർ​വം മ​റ​ച്ചു​വെ​ക്കു​ക​യാ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

രാ​ജ​സ്ഥാ​നും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​ന് 15.50 രൂ​പ​യ്ക്ക് ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച വൈ​ദ്യു​തി എ​ങ്ങ​നെ​യാ​ണ് ഹി​മാ​ച​ൽ​പ്ര​ദേ​ശ് കെ​എ​സ്ഇ​ബി​ക്ക് 12.50 രൂ​പ​യ്ക്ക് ന​ൽ​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശ് കെ​എ​സ്ഇ​ബി​ക്ക് ഒ​രു നി​ര​ക്ക് മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​തി​ൽ പ​ഴ​യ നി​ര​ക്കെ​ന്നോ പു​തി​യ നി​ര​ക്കെ​ന്നോ വേ​ർ​തി​രി​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി​എ​ൻ​എ ഒ​രു വൈ​ദ്യു​തി ഉ​ൽ​പ്പാ​ദ​ന ക​മ്പ​നി​യ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദ​ത്തെ​യും മു​ഖ്യ​മ​ന്ത്രി ചോ​ദ്യം ചെ​യ്തു. ഇ​തേ ജി​എ​ൻ​എ വ​ഴി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തും പ​ല​ത​വ​ണ വൈ​ദ്യു​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ജി​എ​ൻ​എ വ​ഴി വാ​ങ്ങി​യ വൈ​ദ്യു​തി​യു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വൈ​ദ്യു​തി ക്ഷാ​മ​മി​ല്ലെ​ന്നും കൃ​ത്രി​മ​മാ​യി വൈ​ദ്യു​തി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ന്നു​മു​ള്ള പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up