Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electronics Exports

ഇ​ല​ക്‌ട്രോണി​ക്സ് ക​യ​റ്റു​മ​തി കു​തി​ക്കു​ന്നു ; സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ഇ​​ത​​ര ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ വ​​ർ​​ധ​​ന

മും​​ബൈ: 206-2027 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ​​യു​​ടെ ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ൻ വ​​ള​​ർ​​ച്ച. മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 44 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 31.97 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.

പ്രി​​ന്‍റ​​ഡ് സ​​ർ​​ക്യൂ​​ട്ട് ബോ​​ർ​​ഡു​​ക​​ൾ (പി​​സി​​ബി), ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ, സ്റ്റോ​​റേ​​ജ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ലു​​ണ്ടാ​​യ കു​​തി​​പ്പാ​​ണ് വ​​ള​​ർ​​ച്ച​​യ്ക്കു പി​​ന്നി​​ൽ. സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ അ​​പ്പു​​റ​​ത്തേ​​ക്ക് രാ​​ജ്യ​​ത്തി​​ന്‍റെ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ക​​യ​​റ്റു​​മ​​തി മേ​​ഖ​​ല വൈ​​വി​​ധ്യ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​ണ് ഇ​​ത് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 22.20 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യാ​​ണ് ന​​ട​​ന്ന​​ത്.

സ്മാ​​ർ​​ട്ട് ഫോ​​ണ്‍ മു​​ന്നി​​ൽ​​ത്ത​​ന്നെ, പ​​ക്ഷേ വി​​ഹി​​തം കു​​റ​​യു​​ന്നു

 രാ​​ജ്യ​​ത്തെ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ക​​യ​​റ്റു​​മ​​തി​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ വി​​ഭാ​​ഗ​​മാ​​യി സ്മാ​​ർ​​ട്ട്ഫോ​​ണ്‍ തു​​ട​​രു​​ന്നു. 2026-27 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ വി​​ദേ​​ശ​​ത്തേ​​ക്കു​​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ക​​യ​​റ്റു​​മ​​തി 35.8 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 18.17 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. മു​​ൻ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 13.38 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ആ​​കെ ഇല​​ക്‌ട്രോ​​ണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ വി​​ഹി​​തം 60.3 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 56.8 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു.

സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ഇ​​ത​​ര ഇ​​ല​​ക്‌ട്രോണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ മേ​​ഖ​​ല​​യി​​ലാ​​ണ് വ​​ലി​​യ മാ​​റ്റ​​മു​​ണ്ടാ​​യ​​ത്. മു​​ൻ വ​​ർ​​ഷ​​ത്തെ 8.81 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 56.5 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 13.79 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. ആ​​കെ ഇ​​ല​​ക്‌ട്രോ​​​​ണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ഇ​​വ​​യു​​ടെ സം​​ഭാ​​വ​​ന 39.7 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 43.2 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കെ​​ത്തി.

പി​​സി​​ബി, മെ​​മ്മ​​റി ചി​​പ്പ്, സ്റ്റോ​​റേ​​ജ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ വ​​ൻ വ​​ള​​ർ​​ച്ച

മൗ​​ണ്ട​​ഡ് പ്രി​​ന്‍റ​​ഡ് സ​​ർ​​ക്യൂ​​ട്ട് ബോ​​ർ​​ഡു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി മു​​ൻ​​വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ 63.3 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 32 മ​​ട​​ങ്ങി​​ല​​ധി​​കം വ​​ർ​​ധി​​ച്ച് 2.10 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി. 1.87 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി​​യു​​മാ​​യി സിം​​ഗ​​പ്പു​​രാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ വി​​പ​​ണി; 111.5 മി​​ല്യ​​ണ്‍ ഡോ​​ള​​റു​​മാ​​യി ചൈ​​ന​​യാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ.
പോ​​പ്പു​​ലേ​​റ്റ​​ഡ്, ലോ​​ഡ​​ഡ് അ​​ല്ലെ​​ങ്കി​​ൽ സ്റ്റ​​ഫ്ഡ് പ്രി​​ന്‍റ​​ഡ് സ​​ർ​​ക്യൂ​​ട്ട് ബോ​​ർ​​ഡു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി 213.7 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 304 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 864.1 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി.


മെ​​മ്മ​​റി ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് സ​​ർ​​ക്യൂ​​ട്ടു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി 23.1 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 2,333 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 562.4 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.

സോ​​ളി​​ഡ്-​​സ്റ്റേ​​റ്റ് നോ​​ണ്‍-​​വോ​​ള​​റ്റൈ​​ൽ സ്റ്റോ​​റേ​​ജ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി 14.6 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ നി​​ന്ന് 1,680 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 260.5 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി.
നെ​​റ്റ്‌വ​​ർ​​ക്ക് ട്രാ​​ൻ​​സ്മി​​ഷ​​ൻ, റൂ​​ട്ടിം​​ഗ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി ഏ​​ക​​ദേ​​ശം ഇ​​ര​​ട്ടി​​യാ​​യി. 732.9 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 98 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 1.45 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.

Latest News

Corehub Up