പാലക്കാട്: വാളയാർ വട്ടപ്പാറയിൽ കാട്ടാന ട്രെയിൽ തട്ടി ചരിഞ്ഞു. പാലക്കാട് വാളയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാൻ പാർക്കിന് സമീപം റൈൽവേയുടെ എ ട്രാക്കിലാണ് കുട്ടിയാനയെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടത്.
ആനക്കൂട്ടം ട്രാക്ക് കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം.
ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തി മേൽനടപടികൾ ആരംഭിച്ചു. ഈ പ്രദേശം കാട്ടാനകൾ നിരന്തരം അപകടത്തിൽ പെടുന്ന മേഖലയാണ്.