x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ള​യാ​റി​ൽ കാ​ട്ടാ​ന​കു​ട്ടി ട്രെ​യി​ൻ ത​ട്ടി ച​രി​ഞ്ഞു


Published: February 4, 2026 09:48 AM IST | Updated: February 4, 2026 09:48 AM IST

പാ​ല​ക്കാ​ട്: വാ​ള​യാ​ർ വ​ട്ട​പ്പാ​റ​യി​ൽ കാ​ട്ടാ​ന ട്രെ​യി​ൽ ത​ട്ടി ച​രി​ഞ്ഞു. ‌‌‌‌‌‌പാ​ല​ക്കാ​ട് വാ​ള​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ൻ പാ​ർ​ക്കി​ന് സ​മീ​പം റൈ​ൽ​വേ​യു​ടെ എ ​ട്രാ​ക്കി​ലാ​ണ് കു​ട്ടി​യാ​ന​യെ ട്രെ​യി​ൻ ത​ട്ടി​യ നി​ല​യി​ൽ ക​ണ്ട​ത്.

ആ​ന​ക്കൂ​ട്ടം ട്രാ​ക്ക് ക​ട​ക്കു​മ്പോ​ൾ ട്രെ​യി​ൻ ത​ട്ടി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഈ ​പ്ര​ദേ​ശം കാ​ട്ടാ​ന​ക​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന മേ​ഖ​ല​യാ​ണ്.

 

Tags : Elephent death Walayar

Recent News

Corehub Up