Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eliminate

കിരാത വ്യവസ്ഥകൾ ഇല്ലാതാക്കാൻ ചർച്ച തുടരും: സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശസം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്രണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ) ജോ​​​യി​​​ന്‍റ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​റി സ​​​മി​​​തി​​​ക്ക് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ബി​​​ല്ലി​​​ലെ കി​​​രാ​​​ത​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച തു​​​ട​​​രു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി.

ബി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം എ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ​​​യും മ​​​റ്റ് എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ​​​യും ആ​​​വ​​​ശ്യം. സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ന് ത​​​യാ​​​റാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ജെ​​​പി​​​സി​​​ക്ക് അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം മു​​​ന്നോ​​​ട്ടു​​വ​​​ച്ച​​​ത്.

ഭാ​​​ഗി​​​ക​​​മാ​​​യി ആ​​​ണെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ത​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യും ബി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം എ​​​ന്ന ആ​​​വ​​​ശ്യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​ഡോ. ​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

ജെ​​​പി​​​സി​​​ക്ക് ബി​​​ൽ കൈ​​​മാ​​​റി​​​യ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി തു​​​ട​​​ർ​​​ന്നും സം​​​വാ​​​ദം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. ബി​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യ്ക്കു ക്ഷ​​​ണി​​​ക്കു​​​മ്പോ​​​ൾ ആ​​​ശ​​​ങ്ക വ്യ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും ക​​​ഠി​​​ന​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ജെ​​​പി​​​സി പ​​​രി​​​ഗ​​​ണി​​​ച്ച ശേ​​​ഷം വ്യ​​​വ​​​സ്ഥ​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ഠി​​​ന​​​മാ​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​ണ്ടെ​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു ക്രൈ​​​സ്ത​​​വ സ​​​ഭ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന സം​​​ഭാ​​​വ​​​ന പാ​​​ർ​​​ശ്വ​​​വ​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ അ​​​ത് ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

Latest News

Corehub Up