Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elite World Records

Wayanad

എ​ലൈ​റ്റ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ മി​ന്നും നേ​ട്ട​വു​മാ​യി അ​ഞ്ചാം ക്ലാ​സു​കാ​രി കൗ​ഷി​കി

മാ​ന​ന്ത​വാ​ടി: അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ലൈ​റ്റ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ മി​ന്നും നേ​ട്ട​വു​മാ​യി മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി​യാ​യ അ​ഞ്ചാം ക്ലാ​സു​കാ​രി കൗ​ഷി​കി.

ഒ​രേ​സ​മ​യം ശാ​രീ​രി​ക ഏ​കാ​ഗ്ര​ത​യും ഗ​ണി​ത​ശാ​സ്ത്ര മി​ക​വും പ്ര​ക​ടി​പ്പി​ച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​മി റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഹു​ലാ​ഹൂ​പ് ക​റ​ക്കു​ന്ന​തി​നൊ​പ്പം അ​തി​വേ​ഗ​ത്തി​ല്‍ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ ന​ട​ത്തി​യാ​ണ് കൗ​ഷി​കി വി​സ്മ​യം തീ​ര്‍​ത്ത​ത്.

ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള എ​ലൈ​റ്റ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് പ്ര​തി​നി​ധി​ക​ളു​മാ​യി കൗ​ഷി​കി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ള്‍ സം​വ​ദി​ച്ച​ത്. മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ല്‍ മൂ​ന്ന് ഒ​റ്റ​യ​ക്ക​സം​ഖ്യ​ക​ള്‍ വീ​തം കൂ​ട്ടി ഉ​ത്ത​രം ന​ല്‍​കു​ക എ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി. 30 ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ങ്കി​ലും ശ​രി​യാ​യ ഉ​ത്ത​രം ന​ല്‍​കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ല്‍ കൗ​ഷി​കി മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ല്‍ 56 ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഹു​ലാ​ഹൂ​പ്പി​നൊ​പ്പം കൃ​ത്യ​മാ​യ ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍​കി.

മാ​ന​ന്ത​വാ​ടി​യി​ലെ വ്യാ​പാ​രി​യാ​യ നി​ര​ണി​ന്‍റെ​യും സീ​ജ​യു​ടെ​യും മ​ക​ളാ​ണ് കൗ​ഷി​കി. മാ​ന​ന്ത​വാ​ടി സെ​ന്‍റ് പാ​ട്രി​ക്‌​സ് സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കൗ​ഷി​കി​ക്ക് വ​ഴി​കാ​ട്ടി​യാ​യി സ​ഹോ​ദ​ര​ന്‍ ചാ​രു​തും 2021ല്‍ ​എ​ലൈ​റ്റ് ലോ​ക​റി​ക്കാ​ര്‍​ഡ്‌​സ് പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ലാ-​കാ​യി​ക രം​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ കൗ​ഷി​കി​യും സ​ഹോ​ദ​ര​ന്‍ ചാ​രു​തും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്ന് ഒ​രു ജേ​താ​വി​നെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും.

Latest News

Corehub Up