Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Rule

അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ തെ​റ്റ്; തു​റ​ന്നു​പ​റ​ഞ്ഞ് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് വ​ലി​യ തെ​റ്റാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ടെ​യും അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത് സ​ഞ്ജ​യ് ഗാ​ന്ധി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്നെ​ങ്കി​ൽ ഭൂ​രി​ഭാ​ഗം അ​തി​ക്ര​മ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും സോ​ണി​യ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ ആ​ത്മ​ക​ഥ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തിലാണ് സോ​ണി​യ ഗാ​ന്ധി​യു​ടെ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി കു​ടും​ബ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ഒ​രു അ​ത്താ​ഴ​വി​രു​ന്നി​നി​ടെ പ്ര​തി​പ​ക്ഷ​ത്തെ ത​ട​ഞ്ഞേ തീ​രൂ എ​ന്ന് പ​റ​ഞ്ഞ് ഇ​ന്ദി​രാ ഗാ​ന്ധി​ക്ക് മേ​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​ത് സ​ഞ്ജ​യ് ഗാ​ന്ധി​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് പ​ക​രം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് രാ​ജീ​വ് ഗാ​ന്ധി ഉ​പ​ദേ​ശി​ച്ച​ത്. സ​ഞ്ജ​യ് ഗാ​ന്ധി​ക്ക് പു​റ​മെ കോ​ൺ​ഗ്ര​സി​ലെ ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ളും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ന്ദി​ര​യ്ക്ക് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ച്ചി​രു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി​ക്ക് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ത്തി​ൽ ഒ​രി​ക്ക​ലും തൃ​പ്തി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. 

ആ ​തീ​രു​മാ​നം അ​വ​രു​ടെ മ​ന​സി​ന് വ​ലി​യ ഭാ​ര​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് 1977ൽ ​ജ​ന​വി​ധി തേ​ടാ​ൻ ഇ​ന്ദി​ര തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും സോ​ണി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up