Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EmotionalMoments

Special

15 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ആകാശമധ്യേ മുത്തശ്ശിക്ക് നൽകിയ ആ സർപ്രൈസ്!

ന​മ്മു​ടെ വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും ബാ​ല്യ​കാ​ല​ത്തെ വേ​ന​ല​വ​ധി ഓ​ർ​മ്മ​ക​ൾ​ക്ക് സ​വി​ശേ​ഷ​മാ​യൊ​രു സ്ഥാ​ന​മു​ണ്ട്. മു​ത്ത​ശ്ശി​മാ​രു​ടെ ക​രു​ത​ലും സ്നേ​ഹ​വും നി​റ​ഞ്ഞ ആ ​വീ​ടു​ക​ൾ എ​ന്നും സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​മാ​യി​രു​ന്നു.

എ​ന്നാ​ൽ ന​മ്മു​ടെ സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​തേ മു​ത്ത​ശ്ശി ഒ​രു ത​ണ​ലാ​യി മാ​റു​ക​യും, ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ അ​വ​രെ സാ​ക്ഷി​യാ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​മാ​ണ്.

അ​ത്ത​ര​ത്തി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ ഒ​രു നി​മി​ഷ​ത്തി​നാ​ണ് പൂ​നെ​യി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​നം സാ​ക്ഷ്യം വ​ഹി​ച്ച​ത്. ക്യാ​പ്റ്റ​ൻ ശ്രു​തി എ​ന്ന പൈ​ല​റ്റും അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട നാ​നി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രു​ടെ​യും ക​ണ്ണു​നി​റ​യ്ക്കു​ന്നു​ണ്ട്.

ഈ ​വി​ജ​യ​ഗാ​ഥ​യ്ക്ക് ഏ​താ​ണ്ട് 15 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന സ​മ​യ​ത്ത്, പ​ഠ​ന​ത്തി​ൽ പൂ​ർ​ണ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി ശ്രു​തി താ​മ​സി​ച്ചി​രു​ന്ന​ത് മു​ത്ത​ശ്ശി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു.

അ​ന്ന് ആ ​കൊ​ച്ചു വീ​ട്ടി​ലി​രു​ന്ന് ക​ണ്ട വ​ലി​യ സ്വ​പ്ന​ങ്ങ​ൾ ഇ​ന്ന് ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്നി​രി​ക്കു​ന്നു. താ​ൻ നി​യ​ന്ത്രി​ക്കു​ന്ന വി​മാ​ന​ത്തി​ൽ ത​ന്‍റെ പ്രി​യ​പ്പെ​ട്ട മു​ത്ത​ശ്ശി​യെ ഒ​രു യാ​ത്ര​ക്കാ​രി​യാ​യി കി​ട്ടി​യ​പ്പോ​ൾ ത​ന്‍റെ ജീ​വി​തം പൂ​ർ​ണ​മാ​യെ​ന്നാ​ണ് ശ്രു​തി വി​ശേ​ഷി​പ്പി​ച്ച​ത്.

യാ​ത്ര​ക്കാ​ർ​ക്കാ​യി വി​മാ​ന​ത്തി​ൽ പ​തി​വ് അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ശ്രു​തി മൈ​ക്രോ​ഫോ​ണി​ലൂ​ടെ ആ ​സ​ർ​പ്രൈ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ഇം​ഗ്ലീ​ഷി​ൽ സം​സാ​രി​ച്ചു തു​ട​ങ്ങി​യ അ​വ​ർ പി​ന്നീ​ട് ത​ന്‍റെ മു​ത്ത​ശ്ശി​ക്കാ​യി മ​റാ​ത്തി​യി​ലേ​ക്ക് മാ​റി.

വി​മാ​ന​ത്തി​ൽ ഇ​ന്ന് വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള ഒ​രു അ​തി​ഥി​യു​ണ്ടെ​ന്നും അ​ത് ത​ന്‍റെ മു​ത്ത​ശ്ശി​യാ​ണെ​ന്നും ശ്രു​തി അ​ഭി​മാ​ന​ത്തോ​ടെ പ​റ​ഞ്ഞ​പ്പോ​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ സ്നേ​ഹ​ത്തി​ന്‍റെ ക​ര​ഘോ​ഷം മു​ഴ​ങ്ങി.

ത​ന്‍റെ കൊ​ച്ചു​മ​ക​ൾ പൈ​ല​റ്റാ​യി പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ൽ ആ​ദ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന ആ ​മു​ത്ത​ശ്ശി​യു​ടെ മു​ഖ​ത്ത് വി​രി​ഞ്ഞ സ​ന്തോ​ഷം വാ​ക്കു​ക​ൾ​ക്ക് അ​പ്പു​റ​മാ​യി​രു​ന്നു.

ഇം​ഗ്ലീ​ഷി​ലു​ള്ള അ​റി​യി​പ്പു​ക​ൾ പൂ​ർ​ണ​മാ​യി മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും, ത​ന്‍റെ പേ​ര് പ​റ​യു​ന്ന​ത് കേ​ട്ട​പ്പോ​ൾ ആ ​വൃ​ദ്ധ​യു​ടെ ക​ണ്ണു​ക​ൾ സ​ന്തോ​ഷം കൊ​ണ്ട് നി​റ​ഞ്ഞു​തു​ളു​മ്പി.

ത​നി​ക്ക് ചു​റ്റു​മു​ള്ള യാ​ത്ര​ക്കാ​രോ​ട് "അ​നൗ​ൺ​സ്‌​മെ​ന്‍റ് ചെ​യ്യു​ന്ന​ത് എ​ന്‍റെ കൊ​ച്ചു​മ​ക​ളാ​ണ്" എ​ന്ന് അ​വ​ർ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന​ത് ആ ​വീ​ഡി​യോ​യി​ൽ കാ​ണാം.

ഒ​രു മ​ക​ൾ വി​ജ​യി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ​ക്ക് തോ​ന്നു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യൊ​രു സം​തൃ​പ്തി ആ ​മു​ത്ത​ശ്ശി​യു​ടെ മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്രാ​ർ​ഥ​ന​ക​ളു​ടെ​യും ക​രു​ത​ലു​ക​ളു​ടെ​യും ഫ​ല​മാ​ണ് ആ​കാ​ശ​ത്ത് തി​ള​ങ്ങു​ന്ന ത​ന്‍റെ കൊ​ച്ചു​മ​ക​ളെ​ന്ന് ആ ​മു​ഖം വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ശ്രു​തി പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യ​ത്. ത​ന്‍റെ ഈ ​നേ​ട്ടം കു​ടും​ബ​ത്തി​നും ത​ന്നെ പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​മ​ർ​പ്പി​ക്കാ​നാ​ണ് ശ്രു​തി ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

വെ​റു​മൊ​രു ഔ​ദ്യോ​ഗി​ക നേ​ട്ട​ത്തി​ന​പ്പു​റം, മു​തി​ർ​ന്ന​വ​രോ​ടു​ള്ള ആ​ദ​ര​വും ന​ന്ദി​യും ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും ഈ ​കൊ​ച്ചു വീ​ഡി​യോ​യി​ലൂ​ടെ ലോ​ക​ത്തി​ന് മു​ൻ​പി​ൽ ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യു​ക​യാ​ണ്.

Latest News

Corehub Up