കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി. ഇഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയ രംഗത്ത് ഇതൊരു പുതിയ അനുഭവമാണ്. ഇക്കാര്യത്തിൽ സിപിഎം നിലപാട് സ്വീകരിക്കണം. അവരുടെ നയം വ്യക്തമാക്കണം. ഉന്നത നേതാവിനെതിരായി പുറത്തുവന്നത് ഗുരുതരമായ അഴിമതി ആരോപണമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ വ്യക്തമാക്കി.
വിഷയത്തിൽ പിണറായി വിജയന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു. ഇഡി ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് പിണറായി മറുപടി പറയുന്നില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.