Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engineers

ടി​സി​എ​സ് 8900 എ​ൻ​ജി​നി​യ​ർ​മാ​രു​ടെ ടീം ​രൂ​പീ​ക​രി​ക്കു​ന്നു

മും​​ബൈ: ടാ​​റ്റാ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ് 8900 എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രു​​ടെ ഒ​​രു വ​​ലി​​യ ടീം ​​രൂ​​പീ​​ക​​രി​​ക്കാ​​നും ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് (എ​​ഐ) മേ​​ഖ​​ല​​യി​​ൽ പു​​തി​​യ ക​​ന്പ​​നി​​ക​​ളെ ഏ​​റ്റെ​​ടു​​ക്കാ​​നു​​മു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ൽ. ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ത​​ങ്ങ​​ളു​​ടെ ഒൗ​​ട്ട്സോ​​ഴ്സിം​​ഗ് ബി​​സി​​ന​​സി​​നെ ത​​ക​​ർ​​ക്കി​​ല്ലെ​​ന്നും പ​​ക​​രം പു​​തി​​യ ബി​​സി​​ന​​സ് അ​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്നു​​മാ​​ണ് ക​​ന്പ​​നി വി​​ശ്വ​​സി​​ക്കു​​ന്ന​​തെ​​ന്ന് ടി​​സി​​എ​​സി​​ലെ ര​​ണ്ടു മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ റോ​​യി​​ട്ടേ​​ഴ്സി​​നോ​​ട് പ​​റ​​ഞ്ഞു.

നി​​ക്ഷേ​​പ​​ക​​ർ​​ക്കി​​ട​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ശ​​ക്ത​​മാ​​യ ആ​​ശ​​ങ്ക​​ക​​ൾ​​ക്കി​​ട​​യി​​ലാ​​ണ് ടി​​സി​​എ​​സി​​ന്‍റെ ഈ ​​പു​​തി​​യ നീ​​ക്കം പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് കാ​​ര​​ണം എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ടീ​​മു​​ക​​ളു​​ടെ ആ​​വ​​ശ്യം കു​​റ​​യു​​മെ​​ന്നും, പ്രോ​​ജ​​ക്റ്റു​​ക​​ൾ തീ​​ർ​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ചു​​രു​​ങ്ങു​​മെ​​ന്നും, ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത​​യി​​ലു​​ണ്ടാ​​കു​​ന്ന ലാ​​ഭ​​ത്തി​​ന്‍റെ പ​​ങ്ക് ക്ല​​യ​​ന്‍റു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തോ​​ടെ പ്രോ​​ജ​​ക്ട് നി​​ര​​ക്കു​​ക​​ൾ കു​​റ​​യു​​മെ​​ന്നും നി​​ക്ഷേ​​പ​​ക​​ർ ഭ​​യ​​പ്പെ​​ടു​​ന്നു. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ 315 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള ഐ​​ടി സേ​​വ​​ന വ്യ​​വ​​സാ​​യ​​ത്തെ ആ​​കെ ത​​കി​​ടം മ​​റി​​ച്ചേ​​ക്കാ​​മെ​​ന്നാ​​ണ് അ​​വ​​രു​​ടെ ആ​​ശ​​ങ്ക. ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സോ​​ഫ്റ്റ്‌​​വേ​​ർ സേ​​വ​​ന ക​​ന്പ​​നി​​യാ​​ണ് ടി​​സി​​എ​​സ്.

“ഞ​​ങ്ങ​​ളു​​ടെ ആ​​കെ ജീ​​വ​​ന​​ക്കാ​​രി​​ൽ 1 % മു​​ത​​ൽ 1.5 % വ​​രെ പേ​​രെ എ​​ഫ്ഡി​​ഇ (Forward-Deployed Engineers) എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന റോ​​ളു​​ക​​ളി​​ലേ​​ക്ക് മാ​​റ്റാ​​ൻ ഞ​​ങ്ങ​​ൾ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ്,’’ ടി​​സി​​എ​​സ് സി​​ഇ​​ഒ കെ. ​​കൃ​​തി​​വാ​​സ​​ൻ ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞു. ജൂ​​ണ്‍ അ​​വ​​സാ​​ന​​ത്തെ ടി​​സി​​എ​​സി​​ന്‍റെ ആ​​കെ ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ, കൃ​​തി​​വാ​​സ​​ൻ പ​​റ​​ഞ്ഞ ശ​​ത​​മാ​​നം ഏ​​ക​​ദേ​​ശം 5,900 മു​​ത​​ൽ 8,900 വ​​രെ ജീ​​വ​​ന​​ക്കാ​​രാ​​യി മാ​​റും. എ​​ന്നാ​​ൽ ഇ​​തി​​നാ​​യി ക​​ന്പ​​നി പു​​റ​​ത്തു​​നി​​ന്ന് പു​​തി​​യ ആ​​ളു​​ക​​ളെ എ​​ടു​​ക്കു​​മോ അ​​തോ നി​​ല​​വി​​ലു​​ള്ള ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​മോ എ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി​​യി​​ല്ല.

മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ടി​​സി​​എ​​സ് വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഏ​​റ്റെ​​ടു​​ക്ക​​ലു​​ക​​ളി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യായിരുന്നു. സ്വ​​ന്തം നി​​ല​​യി​​ലു​​ള്ള വ​​ള​​ർ​​ച്ച​​യെ മാ​​ത്രം ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന ക​​ന്പ​​നി 2025 അ​​വ​​സാ​​ന​​ത്തോ​​ടെ ആ ​​ന​​യം മാ​​റ്റി​​. ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി എ​​ഐ, ഡാ​​റ്റ സെ​​ക്യൂ​​രി​​റ്റി, സൈ​​ബ​​ർ സെ​​ക്യൂ​​രി​​റ്റി എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ൽ പു​​തി​​യ ക​​ന്പ​​നി​​ക​​ളെ ഏ​​റ്റെ​​ടു​​ക്കു​​ന്ന കാ​​ര്യ​​വും അ​​വ​​ർ ഇ​​പ്പോ​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്.

“ഞ​​ങ്ങ​​ളു​​ടെ ത​​ന്ത്ര​​പ​​ര​​മാ​​യ സ്ഥാ​​നം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന അ​​വ​​സ​​ര​​ങ്ങ​​ളാ​​ണ് ഞ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്,’’ ടി​​സി​​എ​​സ് സി​​എ​​ഫ്ഒ സ​​മീ​​ർ സെ​​ക്സ​​റി​​യ പ​​റ​​ഞ്ഞു.

Latest News

Corehub Up