Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : English Premier League

ബ്രെ​ന്‍റ്‌ഫോർഡിന് മു​ന്നി​ൽ ത​ക​ർ​ന്നു​വീ​ണ് എ​വ​ർ​ട്ട​ൺ 

ബ്രെ​ന്‍റ്‌ഫോർഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രെ​ന്‍റ്‌ഫോർഡിന് മു​ന്നി​ൽ ത​ക​ർ​ന്നു​വീ​ണ് എ​വ​ർ​ട്ട​ൺ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്രെ​ന്‍റ്‌ഫോർഡ് വി​ജ​യി​ച്ച​ത്. 

ബ്രെ​ന്‍റ്‌ഫോർഡിന് വേ​ണ്ടി കീ​ൻ ലൂ​യി​സ്-​പോ​ട്ട​ർ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. വൈ​റ്റാ​ലി ജാ​നെ​റ്റും ഫാ​ബി​യോ കാ​ർ​വാ​ലോ​യും ഓ​രോ ഗോ​ൾ വീ​ത​വും സ്കോ​ർ ചെ​യ്തു. 

വി​ജ​യ​ത്തോ​ടെ ബ്രെ​ന്‍റ്ഫോ​ർ​ഡി​ന് 17 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് ബ്രെ​ന്‍റ്ഫോ​ർ​ഡ്.

 

Sports

ചെ​ൽ​സി​യെ അ​ട്ടി​മ​റി​ച്ചു; സ​ണ്ട​ർ​ലാ​ൻ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​യെ അ​ട്ടി​മ​റി​ച്ച് സ​ണ്ട​ർ​ലാ​ൻ​ഡി​ന് ജ​യം. സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് സ​ണ്ട​ർ​ലാ​ൻ​ഡ് ചെ​ൽ​സി​യെ വീ​ഴ്ത്തി​യ​ത്. 36-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് സ​ണ്ട​ർ​ലാ​ൻ​ഡ് നി​ർ​ണാ​യ​ക വി​ജ​യം സ്വ​ന്ത​മാ​ക്കി. 

എ​ൻ​സോ ലി ​ഫീ​യു​ടെ പെ​നാ​ൽ​റ്റി ഗോ​ളാ​ണ് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. വി​ജ​യ​ത്തോ​ടെ സ​ണ്ട​ർ​ലാ​ൻ​ഡ് വി​ല​പ്പെ​ട്ട മൂ​ന്ന് പോ​യി​ന്‍റും സ്വ​ന്ത​മാ​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ 3-1ന് ​ത​ക​ർ​ത്ത് ലി​വ​ർ​പൂ​ൾ വി​ജ​യം നേ​ടി. 

അ​ല​ക്സി​സ് മ​ക്ക​ലി​സ്റ്റ​ർ, ഫ്ലോ​റി​യ​ൻ വി​ർ​ട്സ്, അ​ല​ക്സാ​ണ്ട​ർ ഐ​സ​ക് എ​ന്നി​വ​രാ​ണ് ലി​വ​ർ​പൂ​ളി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ക്രി​സ്റ്റ​ൽ പാ​ല​സി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ എ​ഡ്ഡി നേ​ടി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി വി​ജ​യി​ച്ച​ത്.

നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ലി​യാം ഡി​ലാ​പ് ര​ണ്ട് ഗോ​ളു​ക​ളും ജെ​യ​ർ കു​ൻ​ഹ ഒ​രു ഗോ​ളും നേ​ടി. റ​യാ​ൻ‌ ചെ​ർ​ക്കി​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്.

 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ബേ​ൺ​മൗ​ത്ത്

സ്ട്രെ​റ്റ്‌ഫോർഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ബേ​ൺ​മൗ​ത്ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബേ​ൺ​മൗ​ത്ത് വി​ജ​യി​ച്ച​ത്.

റ​യാ​നും മാ​ർ​ക​സ് ട​വേ​ർ‌​നി​യ​റും ഇ​വാ​നി​ൽ​സ​ണും ആ​ണ് ബേ​ൺ​മൗ​ത്തിന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റ​യാ​ൻ 38-ാം മി​നി​റ്റി​ലും ട​വേ​ർ​നി​യ​ർ‌ 43-ാം മി​നി​റ്റി​ലും ഇ​വാ​നി​ൽ​സ​ൺ 71-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബേ​ൺ​മൗ​ത്തി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 13-ാം സ്ഥാ​ന​ത്താ​ണ് ബേ​ൺ​മൗത്ത്. 

Sports

ആ​ഴ്‌​സ​ണ​ല്‍ ജ​യം; ചെ​ല്‍​സി വീ​ണു

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​ക്കു ജ​യം. അ​തേ​സ​മ​യം, ചെ​ല്‍​സി എ​ഫ്‌​സി, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി ടീ​മു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു. ആ​ഴ്‌​സ​ണ​ല്‍ 2-0ന് ​എ​വ​ര്‍​ട്ട​ണ്‍ എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി. ചെ​ല്‍​സി സ്വ​ന്തം ത​ട്ട​ക​മാ​യ സ്റ്റാം​ഫോ​ര്‍​ഡ് ബ്രി​ഡ്ജി​ല്‍​വ​ച്ച് മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ടോ​ട്ട​ന്‍​ഹാം ഹോ​ട്ട്‌​സ്പറി​നോ​ടു തോ​ല്‍​വി വ​ഴ​ങ്ങി.

ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ ത​ട്ട​ക​മാ​യ വി​ല്ല പാ​ര്‍​ക്കി​ലാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യു​ടെ (2-1) തോ​ല്‍​വി. ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ നി​കോ​ളാ​സ് ജാ​ക്‌​സ​ണ്‍ (6, 60 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ള്‍ നേ​ടി. എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ (52-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ ഗോ​ള്‍.

2026-27 പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി​യു​ടെ ആ​ദ്യ തോ​ല്‍​വി​യാ​ണ്. എ​ട്ടു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കും ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​ക്കും 21 പോ​യി​ന്‍റ് വീ​ത​മാ​യി. ഗോ​ള്‍ വ്യ​ത്യാ​സ​ത്തി​ന്‍റെ ക​രു​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ത​ല​പ്പ​ത്തു തു​ട​രു​ന്നു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബ്രൈ​റ്റ​ണ് ത​ക​ർ​പ്പ​ൻ ജ​യം

ബ്രൈ​റ്റ​ൺ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രൈ​റ്റ​ണ് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ‌ പാ​ല​സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഡി​യേ​ഗോ ഗോ​മ​സ്, യാ​സി​ൻ‌ അ​യാ​രി, ച​ര​ലാം​പോ​സ് കോ​സ്ടൗ​ലാ​സ്, ജാ​ക്ക് ഹി​ൻ​ഷെ​ൽ​വു​ഡ് എ​ന്നി​വ​രാ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം ജെ​യ്ഡി കാ​ൻ​വോ​റ്റി​ന്‍റെ ഓ​ൺ ഗോ​ളും ബ്രൈ​റ്റ​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ബ്രൈ​റ്റ​ണ് 16 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ബ്രൈ​റ്റ​ൺ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Sports

എ​മി മാ​ർ​ട്ടി​ന​സി​ന് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ; ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് താ​രം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ എ​വ​ർ​ട്ട​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ൽ​സി ഗോ​ൾ​കീ​പ്പ​ർ എ​മി മാ​ർ​ട്ടി​ന​സ് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി. എ​വ​ർ​ട്ട​ൻ പ്ര​തി​രോ​ധ താ​രം ജാ​റ​ഡ് ബ്രാ​ത്ത്‌​വെ​യ്റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് മാ​ർ​ട്ടി​ന​സി​ന്‍റെ താ​ടി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ​ത്. മ​ത്സ​ര​ത്തി​നി​ടെ ഗ്രൗ​ണ്ടി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം സ്ട്രെ​ച്ച​റി​ലാ​ണ് 34-കാ​ര​നാ​യ താ​ര​ത്തെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. 

തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​ർ​ട്ടി​ന​സി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​താ​യി താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ച മാ​ർ​ട്ടി​ന​സ്, ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും പ​ങ്കു​വ​ച്ചു. ചെ​ൽ​സി മ​ത്സ​രം വി​ജ​യി​ച്ച​തും ക്ലീ​ൻ ഷീ​റ്റ് നി​ല​നി​ർ​ത്തി​യ​തു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും താ​രം കു​റി​ച്ചു.

ഹി​ൽ ഡി​ക്കി​ൻ​സ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പെ​ഡ്രോ നെ​റ്റോ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളു​ടെ മി​ക​വി​ൽ ചെ​ൽ​സി എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് എ​വ​ർ​ട്ട​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ കി​ർ​ണ​ൻ ഡ്യൂ​സ്ബ​റി-​ഹാ​ളി​ന്‍റെ ഫ്രീ​കി​ക്ക് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മാ​ർ​ട്ടി​ന​സും ബ്രാ​ത്ത്‌​വെ​യ്റ്റും കൂ​ട്ടി​യി​ടി​ച്ച​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് മി​ന്നും ജ​യം

ബ്രെ​ന്‍റ്‌ഫോർ​ഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രെ​ന്‍റ്‌ഫോ​ർ​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

വി​ക്ട​ർ മു​നോ​സും അ​ല​ക്സാ​ണ്ട​ർ ഇ​സാ​ക്കും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കീ​ൻ ലൂ​വി​സ്-​പോ​ട്ട​ർ ആ​ണ് ബ്രെ​ന്‍റ്‌ഫോ​ർ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലി​വ​ർ‌​പൂ​ളി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ട് ര​ണ്ട് ഗോ​ളു​ക​ളും ഫി​ൽ‌ ഫോ​ഡ​ൻ ഒ​രു ഗോ​ളും നേ​ടി. ഇ​പ്‌​വി​ച്ച് ടൗ​ണി​നെ വേ​ണ്ടി ഡെ​യ്സെ​ൻ മാ​യെ​ഡെ​യും സി​യാ​ൻ ഫ്ലെ​മിം​ഗു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: കൊ​വെ​ൻ​ട്രി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

കൊ​വെ​ൻ​ട്രി: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കൊ​വെ​ൻ​ട്രി സി​റ്റി ഫു​ട്ബോ​ൾ ക്ല​ബി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജാ​ക്ക് റു​ഡോ​നി​യും സി​ഡി​ക്ക് ചെ​രി​ഫും എ​ല്ലി​സ് സിം​സും സ്റ്റീ​ഫ​ൻ എം​ഫു​നി​യും ആ​ണ് കൊ​വെ​ൻ​ട്രി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ്വെ​ൻ ബോ​ട്ട്മാ​ൻ ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ‌ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ കൊ​വെ​ൻ​ട്രി​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് കൊ​വെ​ൻ​ട്രി.

Sports

ലി​വ​ർ​പൂ​ളി​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി; വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്ന് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ളി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ത​ക​ർ​ത്ത​ത്. ഇ​തോ​ടെ ലീ​ഗി​ലെ ആ​ദ്യ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളു​ക​ളും നേ​ടി​യ സി​റ്റി​ക്ക് മു​ന്നി​ൽ ലി​വ​ർ​പൂ​ളി​ന് മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

65-ാം മി​നി​റ്റി​ൽ എ​ർ​ലിം​ഗ് ഹാ​ള​ണ്ടി​ലൂ​ടെ​യാ​ണ് സി​റ്റി ഗോ​ൾ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. മൂ​ന്ന് മി​നി​റ്റി​ന​കം ജെ​റ​മി ഡോ​ക്കു​വി​ലൂ​ടെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി. 78-ാം മി​നി​റ്റി​ൽ റ​യാ​ൻ ഷെ​ർ​ക്കി മൂ​ന്നാം ഗോ​ൾ കൂ​ടി നേ​ടി​യ​തോ​ടെ സി​റ്റി​യു​ടെ വി​ജ​യം പൂ​ർ​ണ​മാ​യി. 62-ാം മി​നി​റ്റി​ൽ ലി​വ​ർ​പൂ​ൾ താ​രം റ​യാ​ൻ ഗ്രാ​വ​ൻ​ബെ​ർ​ച്ച് ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​ത് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ എ​വ​ർ​ട്ട​നെ ഹ​ൾ സി​റ്റി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി​യ​തോ​ടെ മ​ത്സ​രം 2-2ന് ​അ​വ​സാ​നി​ച്ചു. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ എ​വ​ർ​ട്ട​ൻ അ​ഞ്ചാം സ്ഥാ​ന​ത്തും ഹ​ൾ സി​റ്റി എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ​തി​രെ ആ​ഴ്സ​ന​ലും വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ആ​ഴ്സ​ന​ലി​ന്‍റെ ജ​യം.

55-ാം മി​നി​റ്റി​ൽ ജെ​യിം​സ് ജ​സ്റ്റി​നി​ലൂ​ടെ ലീ​ഡ്സ് ആ​ദ്യം മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ 62-ാം മി​നി​റ്റി​ൽ റി​ക്കാ​ർ​ഡോ​യി​ലൂ​ടെ ആ​ഴ്സ​ന​ൽ തി​രി​ച്ച​ടി​ച്ചു. 70-ാം മി​നി​റ്റി​ൽ ഗി​മ​റെ​യ്‌​സ് നേ​ടി​യ ഗോ​ളി​ലൂ​ടെ ആ​ഴ്സ​ന​ൽ വി​ജ​യ​വും ഉ​റ​പ്പി​ച്ചു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും ടോ​ട്ട​ൻ​ഹാ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ടോ​ട്ട​നം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ടോ​ട്ട​നം ഹോ​ട്ട്സ്പ​ർ. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്ര​യാ​ൻ എം​ബു​യേ​മോ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി ഡോ​മി​നി​ക്ക് സോ​ള​ങ്കെ ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​റും ടോ​ട്ട​ന​ത്തി​ന് മൂ​ന്നും പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ യു​ണൈ​റ്റ​ഡ് 12-ാം സ്ഥാ​ന​ത്തും ടോ​ട്ട​നം 18-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ‌: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് ഗം​ഭീ​ര ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബേ​ൺ​മൗ​ത്തി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ചെ​ൽ​സി​ക്ക് വേ​ണ്ടി ജോ​ർ​ദാ​ൻ ഹെ​ൻ​ഡെ​ർ​സ​ണും ജാ​വോ പെ​ഡ്രോ​യും ര​ണ്ട് ഗോ​ൾ വീ​ത​വും മോ​ർ​ഗ​ൻ റോ​ജേ​ഴ്സ് ഒ​രു ഗോ​ളും നേ​ടി. ബേ​ൺ​മൗ​ത്തി​നാ​യി ഇ​വാ​നി​ൽ​സ​ണാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ലെ വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ചെ​ൽ‌​സി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം

ല​ണ്ട​ൻ‌: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റി​ക്കാ​ർ‌​ഡോ കാ​ലാ​ഫി​യോ​റി​യും ബ്രൂ​ണോ ഗി​മാ​റ​സും ആ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജെ​യിം​സ് ജ​സ്റ്റി​ൻ ആ​ണ് ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ആ​ഴ്സ​ണ​ൽ.

Sports

സാ​മ്പ​ത്തി​ക ച​ട്ട​ലം​ഘ​നം; മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി കു​റ്റ​ക്കാ​രാ​ണെ​ന്ന് പ്രീ​മി​യ​ർ ലീ​ഗ്

മാ​ഞ്ചെ​സ്റ്റ​ർ: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ്ബ് മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി കു​റ്റ​ക്കാ​രാ​ണെ​ന്ന് പ്രി​മി​യ​ർ ലീ​ഗ്. ക്ല​ബി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്നും പ്രീ​മി​യ​ർ ലീ​ഗ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

നൂ​റി​ല​ധി​കം കു​റ്റ​ങ്ങ​ളാ​ണ് സി​റ്റി​ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്. അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് സി​റ്റി അ​റി​യി​ച്ചി​ട്ടു​ണ്ട്. ക്ല​ബ്ബ് പ​തി​റ്റാ​ണ്ടു​ക​ളാ​യി സാ​മ്പ​ത്തി​ക ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പ്രീ​മി​യ​ർ ലീ​ഗ് ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് റി​ച്ചാ​ർ​ഡ് മാ​സ്റ്റേ​ഴ്‌​സ് വ്യ​ക്ത​മാ​ക്കി.

ഒ​രു സ്വ​ത​ന്ത്ര​ക​മ്മി​ഷ​നാ​ണ് സി​റ്റി​ക്കെ​തി​രാ​യി ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഒ​ൻ​പ​ത് സീ​സ​ണു​ക​ളി​ലാ​യി പ്രീ​മി​യ​ർ ലീ​ഗി​ന്റെ സാ​മ്പ​ത്തി​ക ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കു​റ്റ​ങ്ങ​ളി​ലും മാ​ഞ്ചെ​സ്റ്റ​ർ സി​റ്റി​യെ ഒ​രു സ്വ​ത​ന്ത്ര ക​മ്മി​ഷ​ൻ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ലീ​ഗി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​മ​ത്തി​യ​വ​യി​ലും സി​റ്റി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പ്രീ​മി​യ​ർ ലീ​ഗ് അ​റി​യി​ച്ചു. 2009-18 വ​രെ​യു​ള്ള ഒ​മ്പ​ത് വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് 2023 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ്രീ​മി​യ​ർ ലീ​ഗ് നൂ​റി​ല​ധി​കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യ​ത്.

തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി, വ​രു​മാ​ന സ്രോ​ത​സ്സ് മ​റ​ച്ചു​വെ​ച്ചു, സ്പോ​ൺ​സ​ർ​ഷി​പ്പ് വ​ഴി​യു​ള്ള വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ച്ച് കാ​ണി​ച്ചു തു​ട​ങ്ങി​യ​വ​യാ​ണ് ചു​മ​ത്തി​യ പ്ര​ധാ​ന കു​റ്റ​ങ്ങ​ൾ. ഇ​വ​യെ​ല്ലാം നി​ല​നി​ൽ​ക്കു​മെ​ന്ന സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ലാ​ണ് ക​മ്മി​ഷ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ൽ സി​റ്റി​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​കും. പോ​യി​ന്‍റ് കു​റ​യ്ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ലോ പോ​ലു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്കാ​ണ് ബ്രൈ​റ്റ​ൺ‌ നി​ല​വി​ലെ ചാ​മ്പ്യ​ൻ‌​മാ​രെ വീ​ഴ്ത്തി​യ​ത്.

ബ്രൈ​റ്റ​ണ് വേ​ണ്ടി പാ​സ്ക​ൽ ഗ്രോ​ബും ഷ​റ​ലാം​പോ​സ് കോ​സ്തൗ​ലാ​സും ചെ​മ ആ​ൻ​ഡ്രെ​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗ്രോ​ബ് 31-ാം മി​നി​റ്റി​ലും കോ​സ്തൗ​ലാ​സ് 45-ാം മി​നി​റ്റി​ലും ആ​ൻ​ഡ്രെ​സ് 57-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ‍​യ​ത്തോ​ടെ ബ്രൈ​റ്റ​ണ് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബ്രൈ​റ്റ​ൺ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​യെ വീ​ഴ്ത്തി ബ്രെ​ന്‍റ്‌ഫോർ‌ഡ് 

ബ്രെ​ന്‍റ്ഫോ​ർ​ഡ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ക​രു​ത്ത​രാ​യ ചെ​ൽ​സി​യെ വീ​ഴ്ത്തി ബ്രെ​ന്‍റ്‌ഫോർ‌ഡ് എ​ഫ്സി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്രെ​ന്‍റ്‌ഫോർ‌ഡ് വി​ജ​യി​ച്ച​ത്.

ജെ​യ്ഡ​ൻ ആ​ന്തോ​ണി, ഇ​ഗോ​ർ തി​യാ​ഗോ, ഫാ​ബി​യോ കാ​ർ​വാ​ലോ എ​ന്നി​വ​രാ​ണ് ബ്രെ​ന്‍റ്‌ഫോർ‌ഡിന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജെ​യ്ഡ​ൻ 61-ാം മി​നി​റ്റി​ലും തി​യാ​ഗോ 83-ാം മി​നി​റ്റി​ലും കാ​ർ‌​വാ​ലോ 90+4-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബ്രെ​ന്‍റ്‌ഫോർ‌ഡ് എ​ഫ്സി​ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബ്രെ​ന്‍റ്‌ഫോർ‌ഡ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം

ലീ​ഡ്സ്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു്ട​ബോ​ളി​ൽ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ജെ​യ്ഡ​ൻ ബോ​ഗ്ലെും ഡോ​മി​നി​ക്ക് കാ​ൽ​വെ​ർ​ട്ട്-​ലെ​വി​നും നോ​വ ഒ​കാ​ഫോ​റും ആ​ണ് ലീ​ഡ്സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ന്യൂ​കാ​സി​ൽ താ​രം ലെ​വി​സ് മൈ​ലി​യു​ടെ ഓ​ൺ​ഗോ​ളും ലീ​ഡ്സി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ബാ​സൊ​മാ​ന തോ​റെ​യാ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ന് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ലീ​ഡ്സ് യു​ണൈ​റ്റ​ഡ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ‌ വി​ല്ല​യെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്

ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു്ട​ബോ​ളി​ൽ ആ​സ്റ്റ​ൺ‌ വി​ല്ല​യെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ‌​ക്കാ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് വി​ജ​യി​ച്ച​ത്.

ലി​യാം ഡെ​ലാ​പും ഇ​ഗോ​ർ ജെ​സൂ​സും ആ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. അ​ലൈ​സ​ൺ ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് അ​ഞ്ച് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കൊ​വെ​ൻ​ട്രി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ​താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ടാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 26-ാം മി​നി​റ്റി​ലാ​ണ് ഹാ​ള​ണ്ട് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം

ഇ​പ്സ്‌​വി​ച്ച്: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു്ട​ബോ​ൾ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ ജ‍​യം. വെ​ള്ളാ​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

അ​ല​ക്സാ​ൻ​ഡ​ർ ഐ​സ​ക്ക് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​റാം മി​നി​റ്റി​ലും ഒ​മ്പ​താം മി​നി​റ്റി​ലു​മാ​ണ് ഐ​സ​ക്ക് ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ലി​വ​ർ‌​പൂ​ളി​ന് അ​ഞ്ച് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മി​ന്നും ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ഹാ​ട്രി​ക്ക് നേ​ടി. ബ്ര​യാ​ൻ എം​ബു​യേ​മോ ഒ​രു ഗോ​ളും നേ​ടി. ഇ​പ്‌​സ്‌​വി​ച്ച് താ​രം ജേ​ക്ക​ബ് ഗ്രീ​വ്സി​ന്‍റെ ഓ​ൺ ഗോ​ളും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ഇ​പ്സ്‌‌​വി​ച്ചി​ന് വേ​ണ്ടി ലെ​യ്ഫ് ഡേ​വി​സും ചു​ബ അ​ക്പൊ​ണും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു. വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണെ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

റോ​മി​യോ ലാ​വി​യ​യും പെ​ഡ്രോ നെ​റ്റോ​യും ജാ​വോ പെ​ഡ്രോ​യും കോ​ൽ പാ​ൽ​മ​റും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ലി​ക്ക് യാ​ൽ​കൗ​യെ​യും പാ​സ്ക​ൽ ഗ്രോ​യും ആ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ചെ​ൽ​സി താ​രം താ​രം ജാ​വോ പെ​ഡ്രോ​യു​ടെ ഓ​ൺ ഗോ​ളും ബ്രൈ​റ്റ​ണി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് 

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. 

ഡാ​ൻ എ​ൻ​ഡോ​യെ​യും മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റു​മാ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ല​ക്സാ​ണ്ട​ർ ഐ​സ​ക്കും വി​ക്ട​ർ മു​നോ​സും ആ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന് ര​ണ്ട് പോ​യി​ന്‍റും നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ഒ​രു പോ​യി​ന്‍റും ആ​യി. ലി​വ​ർ​പൂ​ൾ‌ 11-ാം സ്ഥാ​ന​ത്തും നോ​ട്ടിം​ഗ്ഹാം 13-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം 

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

 മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി എ​ർ​ലിം​ഗ് ഹാ​ല​ണ്ടും റ​യാ​ൻ ചെ​ർ​ക്കി​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. ഹാ​ല​ണ്ട് 17,84 എ​ന്നീ മി​നി​റ്റു​ക​ളി​ലും ചെ​ർ​ക്കി 54,59 എ​ന്നീ മി​നി​റ്റു​ക​ളി​ലു​മാ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. 

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ഹ​ൾ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ഹ​ൾ സി​റ്റി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഹ​ൾ സി​റ്റി വി​ജ​യി​ച്ച​ത്.

സെ​മി അ​ജാ​യി​യും നോ​ബ​ൽ മെ​ൻ​ഡി​യും ആ​ണ് ഹ​ൾ സി​റ്റി വി​ജ​യി​ച്ച​ത്. അ​ജാ​യി 17-ാം മി​നി​റ്റി​ലും മെ​ൻ​ഡി 38-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഹ​ൾ സി​റ്റി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഹ​ൾ സി​റ്റി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ 2026-27 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ലി​ന് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കോ​വെ​ൻ​ട്രി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി കാ​യ് ഹാ​വെ​ർ‌​ട്ട്സും ബു​കാ​യോ സാ​ക്ക​യും മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​വെ​ർ​ട്ട്സ് 15-ാം മി​നി​റ്റി​ലും സാ​ക്ക 23-ാം മി​നി​റ്റി​ലും ഒ​ഡെ​ഗാ​ർ‌​ഡ് 49-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി.

Sports

സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​നം; പ​രി​ശീ​ല​ക​ൻ ആ​ർ​നെ സ്ലോ​ട്ടി​നെ പു​റ​ത്താ​ക്കി ലി​വ​ർ​പൂ​ൾ

ലി​വ​ർ​പൂ​ൾ: സീ​സ​ണി​ലെ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ലി​വ​ർ​പൂ​ൾ എഫ്‌സി മു​ഖ്യ പ​രി​ശീ​ല​ക​ൻ ആ​ർ​നെ സ്ലോ​ട്ടി​നെ ക്ല​ബ് പു​റ​ത്താ​ക്കി. 2025-26 സീ​സ​ൺ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​തും ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത ക​ഷ്ട​പ്പെ​ട്ട് നേ​ടി​യ​തും ക്ല​ബ് മാ​നേ​ജ്മെ​ൻ​റി​നെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ർ​നെ സ്ലോ​ട്ട് ഉ​ട​ന​ടി സ്ഥാ​ന​മൊ​ഴി​യു​മെ​ന്നും പു​തി​യ പ​രി​ശീ​ല​ക​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ലി​വ​ർ​പൂ​ളി​ന്‍റെ ഇ​രു​പ​താം ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ കോ​ച്ചെ​ന്ന ഖ്യാ​തി​യു​മാ​യാ​ണ് സ്ലോ​ട്ട് ആ​ൻ​ഫീ​ൽ​ഡ് വി​ടു​ന്ന​ത്.

എ​ന്നാ​ൽ, ടീ​മി​നെ മു​ന്നോ​ട്ട് ന​യി​ക്കാ​ൻ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ലി​വ​ർ​പൂ​ൾ ഉ​ട​മ​ക​ൾ സം​യു​ക്ത പ്ര​സ്‌​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി."​ഇ​തൊ​രു ക​ഠി​ന​മാ​യ തീ​രു​മാ​ന​മാ​ണ്. എ​ന്നാ​ൽ ക്ല​ബി​ൻ്റെ വ​ള​ർ​ച്ച​യ്ക്ക് ഈ ​മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ആ​ർ​നെ സ്ലോ​ട്ടി​ന്‍റെ സേ​വ​ന​ങ്ങ​ളെ ഞ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്നു. ലി​വ​ർ​പൂ​ളി​ൻ്റെ ഇ​രു​പ​താം ലീ​ഗ് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ക്ല​ബ് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും," ഉ​ട​മ​ക​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ടീ​മി​നെ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ് ഈ ​മാ​റ്റം. സ്ലോ​ട്ടി​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​നെ​യും നേ​തൃ​പാ​ട​വ​ത്തെ​യും ക്ല​ബ് അ​ഭി​ന​ന്ദി​ക്കു​മ്പോ​ഴും, ടീ​മി​ൻ്റെ നി​ല​വി​ലെ പോ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് വി​ല​യി​രു​ത്തു​ന്നു.

ഡി​യോ​ഗോ ജോ​ട്ട​യു​ടെ വേ​ർ​പാ​ടി​നെ​ത്തു​ട​ർ​ന്ന് ക്ല​ബ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ ആ​ർ​നെ സ്ലോ​ട്ട് കാ​ണി​ച്ച മാ​നു​ഷി​ക സ​മീ​പ​നം ക്ല​ബ് എ​ടു​ത്തു​പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ക്ല​ബ് അ​റി​യി​ച്ചു.

Sports

ബ്രൂ​ണോ​യ്ക്ക് റി​ക്കാ​ര്‍​ഡ്, താ​രം

ല​ണ്ട​ന്‍: 2025-26 സീ​സ​ണ്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യു​ടെ പോ​ര്‍​ച്ചു​ഗ​ല്‍ താ​രം ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സി​ന്.

ഒ​രു ഇ​പി​എ​ല്‍ സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​സി​സ്റ്റ് എ​ന്ന റി​ക്കാ​ര്‍​ഡും (21) ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ് സ്വ​ന്ത​മാ​ക്കി. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 3-0നു ​ബ്രൈ​റ്റ​ണി​നെ തോ​ല്‍​പ്പി​ച്ച​പ്പോ​ള്‍ ഒ​രു ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി​യ​ത് ബ്രൂ​ണോ ആ​യി​രു​ന്നു.

തി​യ​റി ഒ​ന്‍‌റി (2002-03), ​കെ​വി​ന്‍ ഡി​ ബ്രൂ​യി​ന്‍ (2019-20) എ​ന്നി​വ​രു​ടെ 20 അ​സി​സ്റ്റ് എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ് മ​റി​ക​ട​ന്ന​ത്.

Sports

വി​കാ​ര​നി​ര്‍​ഭ​രം, പെ​പ് മ​ട​ങ്ങി...

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് പെ​പ് ഗ്വാ​ര്‍​ഡി​യോ​ള വി​കാ​ര​നി​ര്‍​ഭ​ര​മാ​യി പ​ടി​യി​റ​ങ്ങി.

ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്ക് എ​തി​രേ 2-1നു ​പ​രാ​ജ​യ​പ്പെ​ട്ട മ​ത്സ​ര​ത്തി​നി​ടെ പെ​പ്പി​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. മ​ത്സ​ര​ശേ​ഷം ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി​യാ​ണ് സി​റ്റി​ക്കാ​ര്‍ പെ​പ്പി​നെ യാ​ത്ര​യാ​ക്കി​യ​ത്.

10 വ​ര്‍​ഷ​ത്തെ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മാ​നേ​ജീ​രി​യ​ല്‍ ക​രി​യ​റി​നി​ടെ 593 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 416 ജ​യം നേ​ടി, 86 സ​മ​നി​ല​യും 91 തോ​ല്‍​വി​യും. 20 ട്രോ​ഫി​ക​ള്‍ ക്ല​ബ്ബി​ലെ​ത്തി​ച്ചു. 1422 ഗോ​ള്‍ അ​ടി​ച്ച​പ്പോ​ള്‍ 521 എ​ണ്ണം വ​ഴ​ങ്ങി.

Sports

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ഒ​ല്ലി വാ​ട്ട്കി​ൻ​സ്; മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി ആ​സ്റ്റ​ൺ വി​ല്ല

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ വീ​ഴ്ത്തി ആ​സ്റ്റ​ൺ വി​ല്ല. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​സ്റ്റ​ൺ വി​ല്ല വി​ജ​യി​ച്ച​ത്.

ഒ​ല്ലി വാ​ട്ട്കി​ൻ​സി​ന്‍റെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ആ​സ്റ്റ​ൺ വി​ല്ല​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ആ​ന്‍റോ​യി​ൻ സെ​മെ​ന്യോ ആ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ 65 പോ​യി​ന്‍റാ​യ ആ​സ്റ്റ​ൺ വി​ല്ല നാ​ലാം സ്ഥാ​ന​ത്താ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. 78 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഫി​നീ​ഷ് ചെ​യ്ത​ത്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് മി​ന്നും ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് മി​ന്നും ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.
‌
ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗ​ബ്രി​യേ​ൽ ജെ​സൂ​സും നോ​നി മ​ഡു​യേ​ക്കേ​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക്രി​സ്റ്റ​ൽ പാ​ല​സി​ന് വേ​ണ്ടി ജി​യാ​ൻ-​ഫി​ലി​പ്പെ മ​റ്റേ​റ്റ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 85 പോ​യി​ന്‍റാ​യ ആ​ഴ്സ​ണ​ൽ ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രാ​യാ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. 45 പോ​യി​ന്‍റു​ള്ള ക്രി​സ്റ്റ​ൽ പാ​ല​സ് 15-ാം സ്ഥാ​ന​ത്താ​ണ് ഫി​നീ​ഷ് ചെ​യ്ത​ത്.

Sports

സ​മ​നി​ല​യി​ൽ കു​രു​ങ്ങി മാ​ഞ്ച​സ്റ്റ​ർ സി​റ്റി; ആ​ഴ്സ​ണ​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ൾ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ൽ ലീ​ഗ് ഫു​ട്ബോ​ളി​ൽ ജേ​താ​ക്ക​ളാ​യി ആ​ഴ്സ​ണ​ൽ. ചൊ​വ്വാ​ഴ് ന​ട​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ബേ​ൺ​മൗ​ത്ത് മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് ആ​ഴ്സ​ണ​ൽ ജേ​താ​ക്ക​ളാ​യ​ത്. 22 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ൽ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം നേ​ടു​ന്ന​ത്.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി-​ബേ​ൺ​മൗ​ത്ത് മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​ത​മാ​ണ് നേ​ടി​യ​ത്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി എ​ർ​ലിം​ഗ് ഹാ​ല​ണ്ടും ബേ​ൺ​മൗ​ത്തി​ന് വേ​ണ്ടി എ​ലി ജൂ​നി​യ​ർ ക്രൗ​പി​യു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 78 പോ​യി​ന്‍റാ​യി. ഇ​നി ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് സി​റ്റി​ക്ക് ബാ​ക്കി​യു​ള്ള​ത്. ഇ​തി​ൽ വി​ജ​യി​ച്ചാ​ലും സി​റ്റി​ക്ക് 81 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​ക്കാ​നാ​കു​ക. ഇ​തോ​ടെ​യാ​ണ് 82 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ൽ കീ​രി​ടം ഉ​റ​പ്പി​ച്ച​ത്.

37 ക​ളി​യി​ല്‍ 25 ജ​യ​വും ഏ​ഴു​സ​മ​നി​ല​യും അ​ഞ്ചു​തോ​ല്‍​വി​യു​മാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. കെ​യ് ഹാ​വെ​ര്‍​ട്‌​സും ബു​കാ​യോ സാ​ക്ക​യും ഡെ​ക്ലാ​ന്‍ റൈ​സും ലി​യാ​ന്‍​ഡ്രോ ട്രൊ​സ്സാ​ഡും വി​ല്യം സാ​ലി​ബ​യും ഡേ​വി​ഡ് റ​യ​യും ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യും എ​ബ​രെ​ച്ചി എ​സെ​യു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്ന മി​ക​ച്ച സം​ഘാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റേ​ത്.

സീ​സ​ണി​ല്‍ ഭൂ​രി​ഭാ​ഗ​വും ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​പ്പോ​ന്ന​ത് ആ​ഴ്‌​സ​ന​ലാ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് മാ​ഞ്ചെ​സ്റ്റ​ര്‍ സി​റ്റി വ​ലി​യ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ആ​ഴ്‌​സ​ന​ല്‍. അ​തി​ന് തൊ​ട്ടു​മു​മ്പു​ള്ള വ​ര്‍​ഷ​വും ആ​ഴ്‌​സ​ന​ല്‍ ര​ണ്ടാ​മ​താ​യി​രു​ന്നു. നേ​രി​യ പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​ന്ന് കി​രീ​ടം ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്.

2003-04 സീ​സ​ണി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ന​ല്‍ ഒ​ടു​വി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം നേ​ടി​യി​രു​ന്ന​ത്. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ആ​ഴ്‌​സ​ന​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ജേ​താ​ക്ക​ളാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ക്രി​സ്റ്റ​ല്‍ പാ​ല​സി​നെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ശേ​ഷം ആ​ഴ്‌​സ​ന​ലി​ന് ട്രോ​ഫി സ​മ്മാ​നി​ക്കും.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​വേ​ശ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ലൂ​ക്ക് ഷോ, ​മാ​തേ​യൂ​സ് കു​ൻ​ഹ, ബ്ര​യാ​ൻ എം​ബു​യേ​മോ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മൊ​റാ​റ്റോ​യും മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റും ആ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് 68 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്.

Sports

ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ന് വി​ല്ല

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി ആ​സ്റ്റ​ണ്‍ വി​ല്ല യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി.

4-2നാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല ജ​യ​മാ​ഘോ​ഷി​ച്ച​ത്. ആ​സ്റ്റ​ണ്‍ വി​ല്ല​യ്ക്കാ​യി ഒ​ല്ലി വാ​റ്റ്കി​ന്‍​സ് (57, 73) ഇ​ര​ട്ടഗോ​ള്‍ സ്വ​ന്ത​മാ​ക്കി. വി​ര്‍​ജി​ല്‍ വാ​ന്‍​ഡി​ക്കി​ന്‍റെ (52, 90+2) വ​ക​യാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​ന്‍റെ ഗോ​ളു​ക​ള്‍.

2025-26 സീ​സ​ണ്‍ യൂ​റോ​പ്പ ലീ​ഗ് ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല. 21നാ​ണ് യൂ​റോ​പ്പ ഫൈ​ന​ല്‍. കി​രീ​ട​ത്തോ​ടെ യൂ​റോ​പ്പ​യോ​ട് ബൈ ​പ​റ​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് വി​ല്ല​ക്കാ​ർ.

Latest News

Corehub Up