കൊച്ചി: കൊച്ചി നഗരസഭ ഇടപ്പള്ളി മേഖലാ ഓഫീസില് ആരംഭിച്ച ഇന്ദിര കാന്റീന് സന്ദര്ശിച്ച് പ്രഭാതഭക്ഷണം രുചിച്ച് കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗം രമേശ് ചെന്നിത്തല. മേയര് വി.കെ. മിനിമോള്, ഡെപ്യുട്ടി മേയര് ദീപക് ജോയ് എന്നിവര് ചേര്ന്ന് ചെന്നിത്തലയെ സ്വീകരിച്ചു.
കൊച്ചി നഗരസഭയുടെ നേട്ടങ്ങളില് മറ്റൊരു പൊന്തൂവലാണ് ഇന്ദിര കാന്റീനെന്ന് അദ്ദേഹം പറഞ്ഞു. ഹൈബി ഈഡന് എംപി, ജോസഫ് വാഴക്കന് എന്നിവരും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.