Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entered Politics

രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് മക്കൾ ഇ​റ​ങ്ങി​യ​പ്പോ​ൾ ഭ​യം തോ​ന്നി: സോ​ണി​യ

ന്യൂ​​ഡ​​ൽ​​ഹി: മ​​ക്ക​​ളാ​​യ രാ​​ഹു​​ൽ ഗാ​​ന്ധി​​യും പ്രി​​യ​​ങ്ക ഗാ​​ന്ധി വാ​​ദ്ര​​യും സ​​ജീ​​വ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ ക​​ടു​​ത്ത ഭ​​യം തോ​ന്നി​യെ​ന്നു ​കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സോ​​ണി​​യ ഗാ​​ന്ധി. ത​​ന്‍റെ ഓ​​ർ​​മ​​ക്കു​​റി​​പ്പാ​​യ ‘ബി​​ലോ​​ഗിം​​ഗ്: എ ​​ജേ​​ർ​​ണി ഓ​​ഫ് ല​​വ്’ എ​​ന്ന പു​​സ്ത​​ക​​ത്തി​​ലാ​​ണ് അ​​വ​​ർ ത​​ന്‍റെ ആ​​ശ​​ങ്ക​​ക​​ൾ തു​​റ​​ന്നു​​പ​​റ​​ഞ്ഞ​​ത്.

താ​​ൻ രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലേ​​ക്കു വ​​രു​​ന്ന​​ത് മ​​ക്ക​​ൾ എ​​തി​​ർ​​ത്തി​​രു​​ന്നെ​​ങ്കി​​ലും പി​​ന്നീ​​ട് അ​​വ​​രും രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ അ​​വ​​രു​​ടെ ജീ​​വ​​ൻ പ​​ണ​​യം വ​യ്​​ക്കേ​​ണ്ടി​വ​​രു​​മോ എ​​ന്ന ഭ​യ​മാ​​ണു ത​​ന്നെ ന​​യി​​ച്ച​​തെ​​ന്ന് സോ​​ണി​​യ വ്യ​​ക്ത​​മാ​​ക്കി. ഭ​​ർ​​തൃ​​മാ​​താ​​വ് ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യെ​​യും ഭ​​ർ​​ത്താ​​വ് രാ​​ജീ​​വ് ഗാ​​ന്ധി​​യെ​​യും ന​​ഷ്‌​ട​പ്പെ​​ട്ട​​തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് മ​​ക്ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ഇ​​ങ്ങ​​നെ​​യൊ​​രു ഭ​​യ​​മെ​​ന്നും അ​​വ​​ർ കു​​റി​​ച്ചു.

രാ​​ഹു​​ൽ ന​​ട​​ത്തി​​യ ഭാ​​ര​​ത് ജോ​​ഡോ യാ​​ത്രാ​​വേ​​ള​​യി​​ലും പ്രി​​​​ങ്ക​​യു​​ടെ കാ​​ര്യ​​ത്തി​​ലും ത​​നി​​ക്ക് ക​​ടു​​ത്ത ആ​​ശ​​ങ്ക​​യു​​ണ്ടാ​​യി​​രു​​ന്നു.രാ​​ഷ്‌​ട്രീ​​യ എ​​തി​​രാ​​ളി​​ക​​ൾ എ​​ക്കാ​​ല​​ത്തും മ​​ത​​ത്തെ മ​​റ​​യാ​​ക്കി​​യാ​​ണ് വ​​ല​​തു​​പ​​ക്ഷ അ​​ജ​​ൻ​ഡ ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്ന​​തെ​​ന്നും എ​​ന്നാ​​ൽ ഇ​​പ്പോ​​ൾ അ​​വ​​രു​​ടെ പ്ര​​ത്യ​​യ​​ശാ​​സ്ത്രം കൂ​​ടു​​ത​​ൽ അ​​ക്ര​​മാ​​സ​​ക്ത​​വും ക​​ടും​​പി​​ടു​​ത്ത​​മു​​ള്ള​​തു​​മാ​​യി മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നും സോ​​ണി​​യ കു​​റി​​പ്പി​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.

രാ​​ജീ​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​ന്ന കാ​​ല​​ത്ത് രാ​​ഷ്‌​ട്രീ​​യ​​ത്തി​​ൽ ഒ​​രു​​ത​​രം മ​​ര്യാ​​ദ​​യും മാ​​ന്യ​​ത​​യും നി​​ല​​നി​​ന്നി​​രു​​ന്നു​​വെ​​ന്നും ഇ​​ന്ന​​ത്തെ​​പ്പോ​​ലെ എ​​തി​​രാ​​ളി​​ക​​ളെ അ​​പ​​മാ​​നി​​ക്കു​​ന്ന​​തും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ന്ന​​തു​​മാ​​യ സാ​​ഹ​​ച​​ര്യം അ​​ന്ന് പ്ര​​ക​​ട​​മാ​​യി​​രു​​ന്നി​​ല്ലെ​​ന്നും അ​​വ​​ർ ഓ​​ർ​​മി​​ച്ചു.

Latest News

Corehub Up