Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EntranceExam

Kerala

എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​നി മ​ല​യാ​ള​ത്തി​ലും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ നി​​​യ​​​മ​​​പ​​​ഠ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ മാ​​​റ്റം വ​​​രു​​​ന്നു. അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ എ​​​ൽ​​​എ​​​ൽ​​​ബി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലും ദ്വി​​​ഭാ​​​ഷാ രീ​​​തി​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​വും മാ​​​തൃ​​​ഭാ​​​ഷാ ന​​​യ​​​വും മു​​​ൻ​​​നി​​​ർ​​​ത്തി, എ​​​ൽ​​​എ​​​ൽ​​​ബി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​ങ്ങ​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ കൂ​​​ടി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി​​​എം.​​​ ജോ​​​ണ്‍ ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക തീ​​​രു​​​മാ​​​നം. മ​​​ല​​​യാ​​​ളം ഐ​​​ക്യ​​​വേ​​​ദി​​​യു​​​ടെ നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

വി​​​ഷ​​​യ​​​ത്തി​​​ലെ സാ​​​ങ്കേ​​​തി​​​കത​​​ട​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചാ​​​ണ് പ​​​രീ​​​ക്ഷ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ലെ കൃ​​​ത്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും പ​​​രീ​​​ക്ഷ​​​യു​​​ടെ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​നു​​​മാ​​​യി നി​​​യ​​​മ​​​പ​​​രി​​​ജ്ഞാ​​​ന​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​രു​​​ടെ പാ​​​ന​​​ൽ ത​​​യാ​​​റാ​​​ക്കു​​​ക, ആ​​​ധു​​​നി​​​ക സോ​​​ഫ്റ്റ്‌​​​വേ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ച് കു​​​റ്റ​​​മ​​​റ്റ രീ​​​തി​​​യി​​​ലാ​​​കും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക.

വി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും അ​​​ർ​​​ഥ​​​വ്യ​​​ത്യാ​​​സ​​​മോ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മോ ഉ​​​ണ്ടാ​​​യാ​​​ൽ ഇം​​​ഗ്ലീ​​​ഷ് ചോ​​​ദ്യ​​​മാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക എ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും പ്രോ​​​സ്പെ​​​ക്‌ടസി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

പ​​​രീ​​​ക്ഷ മ​​​ല​​​യാ​​​ള​​​ത്തി​​​ൽകൂ​​​ടി എ​​​ഴു​​​താ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ങ്ങു​​​ന്ന​​​ത് നി​​​യ​​​മ​​​പ​​​ഠ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​കും. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ചോ​​​രാ​​​തെ കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥീ സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ദ്വി​​​ഭാ​​​ഷാ രീ​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി റോ​​​ജി എം.​​​ ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up