Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entries

ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി സ​മ്മാ​ന്‍ ട്ര​സ്റ്റ് ദേ​ശീ​യ അ​വാ​ര്‍​ഡി​ന് എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ ആ​​​​ര്‍​ട്ടി​​​​സ്റ്റ് ന​​​​മ്പൂ​​​​തി​​​​രി സ​​​​മ്മാ​​​​ന്‍ ട്ര​​​​സ്റ്റ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സി​​​​നി​​​​മാ​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച ക​​​​ലാ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് ദേ​​​​ശീ​​​​യ​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള അ​​​​വാ​​​​ര്‍​ഡി​​​​ന് എ​​​​ൻ​​​​ട്രി​​​​ക​​​​ൾ ക്ഷ​​​​ണി​​​​ച്ചു. ല​​​​ക്ഷം രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വും ആ​​​​ര്‍​ട്ടി​​​​സ്റ്റ് ന​​​​മ്പൂ​​​​തി​​​​രി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ശി​​​​ല്പ​​​​വു​​​​മാ​​​​ണ് അ​​​​വാ​​​​ര്‍​ഡ്.

ഇ​​​​ന്ത്യ​​​​ന്‍ സി​​​​നി​​​​മ​​​​യി​​​​ല്‍ മി​​​​ക​​​​ച്ച ക​​​​ലാ​​​സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു വ്യ​​​​ക്തി​​​​മു​​​​ദ്ര പ​​​​തി​​​​പ്പിച്ച​​​​, ഈ ​​​​രം​​​​ഗ​​​​ത്തു മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​വാ​​​​ര്‍​ഡ്. ആ​​​​ര്‍​ട്ടി​​​​സ്റ്റു​​​​ക​​​​ള്‍​ക്ക് നേ​​​​രി​​​​ട്ട് എ​​​​ൻ‌​​​​ട്രി​​​​ക​​​​ൾ ന​​​​ൽ​​​​കാം.

ഓ​​​​ഗ​​​​സ്റ്റ് 31 ന് ​​​​മു​​​​ന്പ് nambo odirisammantrust@ gmail. com എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ലാ​​​​ണ് എ​​​​ന്‍​ട്രി​​​​ക​​​​ള്‍ അ​​​​യ​​​​ക്കേ​​​​ണ്ട​​​​ത്. സെ​​​​പ്റ്റം​​​​ബ​​​​ര്‍ പ​​​ത്തി​​​ന് ​അ​​​​വാ​​​​ര്‍​ഡ് പ്ര​​​​ഖ്യാ​​​​പി​​​​ക്കും. കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ചടങ്ങിൽ അ​​​​വാ​​​​ര്‍​ഡ് സ​​​​മ്മാ​​​​നി​​​​ക്കും.

Latest News

Corehub Up