x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു

വെബ്ഡെസ്ക്
Published: September 29, 2026 02:35 AM IST | Updated: September 29, 2026 02:35 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ 18, 19, 20, 21 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​നാ​യി ലോ​ഗോ ക്ഷ​ണി​ച്ചു.

ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി, തൊ​ഴി​ല​ധി​ഷ്ഠി​ത എ​ക്സ്പോ എ​ന്നി​വ​യു​ടെ പ്ര​തീ​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ക​ണം ലോ​ഗോ ത​യാ​റാ​ക്കേ​ണ്ട​ത്.

കേ​ര​ള സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം 2026 ന​വം​ബ​ർ 18, 19, 20, 21, മ​ണ്ണാ​ർ​ക്കാ​ട്-​പാ​ല​ക്കാ​ട് എ​ന്നു​ള്ള രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ ഉ​ണ്ടാ​ക​ണം. പാ​ല​ക്കാ​ട് ജി​ല്ല​യു​ടേ​താ​യ പ്ര​തീ​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താം.

എ​ഡി​റ്റ് ചെ​യ്യാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഫോ​ർ​മാ​റ്റി​ൽ പെ​ൻ​ഡ്രൈ​വും ഒ​പ്പം എ4 ​സൈ​സ് പേ​പ്പ​റി​ൽ ക​ള​ർ പ്രി​ന്‍റും ന​ൽ​ക​ണം. ലോ​ഗോ​ക​ൾ ത​യാ​റാ​ക്കി അ​യ​ക്കു​ന്ന ക​വ​റി​നു പു​റ​ത്ത് ‘കേ​ര​ള സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം - ലോ​ഗോ’ എ​ന്ന് പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്ത​ണം.

ലോ​ഗോ​ക​ൾ ഒ​ക്‌​ടോ​ബ​ർ മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി ല​ഭി​ക്ക​ണം. വി​ലാ​സം: സി.​എ. സ​ന്തോ​ഷ്, പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ (അ​ക്കാ​ദ​മി​ക്), പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം, ജ​ഗ​തി, തി​രു​വ​ന​ന്ത​പു​രം - 695 014.

Tags : School ScienceFair Logo Entries Invited Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up