ലെയോ പതിനാലാമൻ മാർപാപ്പ (ഫയൽ ചിത്രം)
വത്തിക്കാൻ സിറ്റി: ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’സംഘടിപ്പിക്കുന്ന ‘ഒരു ദശലക്ഷം കുട്ടികൾ ചൊല്ലുന്ന ജപമാല’എന്ന ആഗോള പ്രാർഥനാദൗത്യത്തിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് വൈകുന്നേരം അഞ്ചിന് വത്തിക്കാൻ ഗാർഡനിലുള്ള ലൂർദ് ഗ്രോട്ടോയിൽ എഴുനൂറോളം കുട്ടികൾ ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാർഥിക്കും.
റോമിലെ വിവിധ സ്കൂളുകളിൽനിന്നും ഇടവകകളിൽനിന്നുമുള്ള കുട്ടികളാണ് ഇതിൽ പങ്കാളികളാകുന്നത്.
ഒക്ടോബർ ഏഴിലെ ജപമാല റാണിയുടെ തിരുനാൾ വരെ നീളുന്ന ആഗോള പ്രാർഥനാവാരത്തിന് ഇതോടെ തുടക്കമാകും.
Tags : Children RosaryPrayer Pope Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash