വിജയിനെ കാണാനെത്തി തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതയായ യുവതിയെ മധുരയിലെ ആശുപത്രിയിലേക്കു മാറ്റുന്നു.
മധുര: തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാനെത്തിയവരിൽ ഏതാനും പേർക്ക് കൊടുംചൂടിലും തിരക്കിലും മോഹാലസ്യമുണ്ടായി. മണിക്കൂറുകൾ കൊടുംചൂടിൽ കാത്തുനിന്നതാണ് പ്രശ്നകാരണം.
ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ച പത്തുപേരാണ് കുഴഞ്ഞുവീണത്. ഇവരെ ഉടൻ സുരക്ഷാസേന സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. പ്രാഥമിക ചികിത്സകൾക്കുശേഷം എല്ലാവരെയും വിട്ടയച്ചു.
ഗാന്ധി മ്യൂസിയം ഉദ്ഘാടനം ഉൾപ്പടെയുള്ള പരിപാടികൾക്കാണ് മുഖ്യമന്ത്രി മധുരയിലെത്തിയത്.
Tags : Thousands Await scorching heat JosephVijay Mddhura Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash