x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ളി​ൽ പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും; മ​ര​ണം 68 ആ​യി

ഇന്‍റർനാഷണൽ ഡെസ്ക്
Published: September 28, 2026 06:13 PM IST | Updated: September 28, 2026 06:13 PM IST

പ്രതീകാത്മക ചിത്രം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ മൂ​ന്ന് ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 68 ആ​യി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ നി​ര​വ​ധി ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. വീ​ടു​ക​ൾ, റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

ഗ​ണ്ഡ​കി, ലും​ബി​നി പ്ര​വി​ശ്യ​ക​ളി​ലെ മ​നാം​ഗ്, മ്യാ​ഗി, ബാ​ഗ്ലും​ഗ്, പ​ർ​ബ​ത്, പാ​ൽ​പ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് ദു​ര​ന്തം രൂ​ക്ഷ​മാ​യ​ത്. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം കൂ​റ്റ​ൻ മ​ല​യി​ടി​ഞ്ഞു​വീ​ഴു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തി​നി​ടെ ഞാ​യ​റാ​ഴ്‌​ച മ​നാം​ഗി​ലെ മ​ഞ്ഞി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ പ​ർ​വ​താ​രോ​ഹ​ക​രി​ൽ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. എ​ട്ടു​പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

Tags : Landslide Nepal Rain Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up