Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eparchyal

കാഞ്ഞിരപ്പള്ളി രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലി ഇന്ന് സമാപിക്കും

കു​​​ട്ടി​​​ക്കാ​​​നം: മ​​​രി​​​യ​​​ന്‍ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത എ​​​പ്പാ​​​ര്‍ക്കി​​​യ​​​ല്‍ അ​​​സം​​​ബ്ലി ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബി​​​നോ പി. ​​​ജോ​​​സ്, സി​​​ഞ്ചെ​​​ല്ലൂ​​​സ് ഫാ.​ ​​ഡോ. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കൊ​​​ല്ലം​​​കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. എ​​​പ്പാ​​​ര്‍ക്കി​​​യ​​​ല്‍ അ​​​സം​​​ബ്ലി ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​ലോ​​​ച​​​ന​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ച ഡ്രാ​​​ഫ്റ്റ് ചാ​​​ന്‍സ​​​ല​​​ര്‍ ഫാ. ​​​ഡോ. മാ​​​ത്യു ശൗ​​​ര്യാം​​​കു​​​ഴി വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.

ഇ​​​ന്ന​​​ലെ യു​​​വ​​​ജ​​​ന​​​പ്രേ​​​ഷി​​​ത​​​ത്വ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​വും സം​​​ബ​​​ന്ധി​​​ച്ച് ഹാ​​​രി സി. ​​​ജോ​​​സ​​​ഫ്, സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും ക്രൈ​​​സ്ത​​​വ​​​സാ​​​ക്ഷ്യ​​​വും എ​​​ന്ന​​​തി​​​ല്‍ ഫാ. ​​​മാ​​​ത്യു വ​​​ട​​​ക്കേ​​​ല്‍, സ​​​മ​​​ര്‍പ്പി​​​ത​​​സാ​​​ക്ഷ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് സി​​​സ്റ്റ​​​ര്‍ ടെ​​​സ്‌​​​ലി​​​ന്‍ ജോ​​​സ​​​ഫ് കൂ​​​നം​​​പാ​​​റ​​​യി​​​ല്‍, ന​​​സ്രാ​​​ണി സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ഡോ. ​​​ബി​​​നോ പി. ​​​ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

യ​​​ഥാ​​​ക്ര​​​മം ഫാ. ​​​ഡൊ​​​മി​​​നി​​​ക് അ​​​യ​​​ലൂ​​​പ്പ​​​റ​​​മ്പി​​​ല്‍, ഫാ.​​​ ഡോ. ജോ​​​ണ്‍ പ​​​ന​​​ച്ചി​​​ക്ക​​​ല്‍, ഫാ. ​​​ജി​​​യോ ക​​​ണ്ണം​​​കു​​​ളം, സി​​​ഞ്ചെ​​​ല്ലൂ​​​സ് ഫാ. ​​​ബോ​​​ബി അ​​​ല​​​ക്‌​​​സ് മ​​​ണ്ണം​​​പ്ലാ​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ മോ​​​ഡ​​​റേ​​​റ്റ​​​ര്‍മാ​​​രാ​​​യി​​​രു​​​ന്നു. പാ​​​ന​​​ല്‍ ച​​​ര്‍ച്ച​​​യി​​​ല്‍ ആ​​​ര്‍ച്ച്പ്രീ​​​സ്റ്റ് ഫാ.​​​ ഡോ. കു​​​ര്യ​​​ന്‍ താ​​​മ​​​ര​​​ശേ​​​രി, ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി, ടോം ​​​കു​​​ര്യാ​​​ക്കോ​​​സ്, സി​​​സ്റ്റ​​​ര്‍ അ​​​ഡ്വ. ജോ​​​സി​​​യ എ​​​സ്ഡി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​​ന്നു രാ​​​വി​​​ലെ 6.15ന് ​​​മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ​​​ര്‍പ്പി​​​ക്കും. തു​​​ട​​​ര്‍ന്ന് സാ​​​മൂ​​​ഹി​​​ക സ​​​മ്പ​​​ര്‍ക്ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഫാ. ​​​ഡോ. സാ​​​ബു കു​​​മ്പു​​​ക്ക​​​ലും ന​​​വീ​​​കൃ​​​ത പ്രേ​​​ഷി​​​ത സ​​​മൂ​​​ഹം എ​​​ന്ന​​​തി​​​ല്‍ ഫാ.​​​ ഡോ. ഫ്രാ​​​ന്‍സി​​​സ് ദേ​​​വ​​​സി ഇ​​​ല​​​വ​​​ത്തി​​​ങ്ക​​​ലും വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. ഡോ. ​​​ജൂ​​​ബി മാ​​​ത്യു, ഫാ. ​​​ഡോ. ജോ​​​സ​​​ഫ് തെ​​​ക്കേ​​​വ​​​യ​​​ലി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ മോ​​​ഡ​​​റേ​​​റ്റ​​​ര്‍മാ​​​രാ​​​യി​​​രി​​​ക്കും.

Latest News

Corehub Up