കുട്ടിക്കാനം: മരിയന്‍ കോളജില്‍ നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലി ഇന്ന് സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനോ പി. ജോസ്, സിഞ്ചെല്ലൂസ് ഫാ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും. എപ്പാര്‍ക്കിയല്‍ അസംബ്ലി നടപടികളും ആലോചനകളും സംബന്ധിച്ച ഡ്രാഫ്റ്റ് ചാന്‍സലര്‍ ഫാ. ഡോ. മാത്യു ശൗര്യാംകുഴി വിശദീകരിക്കും.
ഇന്നലെ യുവജനപ്രേഷിതത്വവും വിദ്യാഭ്യാസവും സംബന്ധിച്ച് ഹാരി സി. ജോസഫ്, സാമൂഹിക പ്രതിബദ്ധതയും ക്രൈസ്തവസാക്ഷ്യവും എന്നതില്‍ ഫാ. മാത്യു വടക്കേല്‍, സമര്പ്പിതസാക്ഷ്യത്തെക്കുറിച്ച് സിസ്റ്റര്‍ ടെസ്ലിന് ജോസഫ് കൂനംപാറയില്‍, നസ്രാണി സമുദായ ശക്തീകരണം സംബന്ധിച്ച് ഡോ. ബിനോ പി. ജോസ് എന്നിവര്‍ വിഷയാവതരണം നടത്തി.
യഥാക്രമം ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍, ഫാ. ഡോ. ജോണ്‍ പനച്ചിക്കല്‍, ഫാ. ജിയോ കണ്ണംകുളം, സിഞ്ചെല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. കുര്യന് താമരശേരി, ഡീന്‍ കുര്യാക്കോസ് എംപി, ടോം കുര്യാക്കോസ്, സിസ്റ്റര്‍ അഡ്വ. ജോസിയ എസ്ഡി എന്നിവര്‍ പങ്കെടുത്തു.
ഇന്നു രാവിലെ 6.15ന് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളെക്കുറിച്ച് ഫാ. ഡോ. സാബു കുമ്പുക്കലും നവീകൃത പ്രേഷിത സമൂഹം എന്നതില്‍ ഫാ. ഡോ. ഫ്രാന്‍സിസ് ദേവസി ഇലവത്തിങ്കലും വിഷയാവതരണം നടത്തും. ഡോ. ജൂബി മാത്യു, ഫാ. ഡോ. ജോസഫ് തെക്കേവയലില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.
Tags : Kanjirappally Diocese Eparchyal Assembly conclude