Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Episcopal Ordination

മോൺ. ​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്

ഫോ​​​​ർ​​​​ട്ടു​​​​കൊ​​​​ച്ചി: കൊ​​​​ച്ചി രൂ​​​​പ​​​​ത മെ​​​​ത്രാ​​​​നാ​​​​യി മോ​​​​ൺ. ആ​​​​ന്‍റ​​​​ണി കാ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പി​​​​ൽ ഇ​​​​ന്ന് അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​കും. ഫോ​​​​ർ​​​​ട്ട്കൊ​​​​ച്ചി സാ​​​​ന്താ​​​​ക്രൂ​​​​സ് സ്ക്വ​​​​യ​​​​റി​​​​ൽ (പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ട്) ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നാ​​​​ണ് മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ.

ഗോ​​​​വ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ‌ ഡോ. ​​​​ഫി​​​​ലി​​​​പ്പ് നേ​​​​രി ഫെ​​​​റാ​​​​വോ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​ത്വം വ​​​ഹി​​​ക്കും. വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ലും കൊ​​​​ച്ചി മു​​​​ൻ മെ​​​​ത്രാ​​​​ൻ ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ലും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​കും. രൂ​​​​പ​​​​ത അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ർ ബി​​​​ഷ​​​​പ് ഡോ. ​​​​ജ​​​​യിം​​​​സ് ആ​​​​നാ​​​​പ​​​​റ​​​​മ്പി​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തും.

വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ലെ​​​​യോ​​​​പോ​​​​ൾ​​​​ദോ ജി​​​​റെ​​​​ല്ലി, സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ, സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്, കേ​​​​ര​​​​ള ല​​​​ത്തീ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ മെ​​​​ത്രാ​​​​ന്മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

12,000 പേ​​​​ർ​​​​ക്ക് ഇ​​​​രി​​​​ക്കാ​​​​വു​​​​ന്ന പ​​​​ന്ത​​​​ലും 300 പേ​​​​രെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​വു​​​​ന്ന വേ​​​​ദി​​​​യും സ​​​​ജ്ജ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ 170 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഗാ​​​​യ​​​​ക​​​​സം​​​​ഘം പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ലാ​​​​റ്റി​​​​ൻ ഗാ​​​​ന​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​ല​​​​പി​​​​ക്കും. ച​​​​ട​​​​ങ്ങി​​​​നെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​യി 13 സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ പാ​​​​ർ​​​​ക്കിം​​​​ഗ് സൗ​​​​ക​​​​ര്യം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

1557ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ കൊ​​​​ച്ചി രൂ​​​​പ​​​​ത​​​​യു​​​​ടെ 36-ാമ​​​​ത് മെ​​​​ത്രാ​​​​നും അ​​​​ഞ്ചാ​​​​മ​​​​ത്തെ ത​​​​ദ്ദേ​​​​ശീ​​​​യ മെ​​​​ത്രാ​​​​നു​​​​മാ​​​​ണ് മോ​​​​ൺ. ആ​​​​ന്‍റ​​​​ണി കാ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പി​​​​ൽ.

Latest News

Corehub Up