Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eratputta

Kottayam

ഈ​രാ​റ്റു​പേ​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​സ​ജ്ജ​മാ​കു​ന്നു. 2022-23 സാ​മ്പ​ത്തി​കവ​ർ​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ പ്രൊ​പ്പോ​സ​ൽ പ​രി​ഗ​ണി​ച്ച് അ​നു​വ​ദി​ച്ച പ​ത്തുകോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ക.

നാ​ളെ രാ​വി​ലെ 9.30ന് ​നി​ർ​ദി​ഷ്‌​ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ സൈ​റ്റി​ൽ റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ ശി​ലാ​സ്ഥാ​പ​ന​ക​ർ​മം നി​ർ​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്‌​ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജോ​സ് കെ. ​മാ​ണി എം​പി എ​ന്നി​വ​ർ വി​ശി​ഷ്‌​ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​സ്. ശ്രീ​ജി​ത്ത്‌, പാ​ലാ ആ​ർ​ഡി ആ​ർ. സു​ശീ​ല, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ.​എം.​എ. ഖാ​ദ​ർ, ഈ​രാ​റ്റു​പേ​ട്ട ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ.​എം. റ​ഷീ​ദ്, മീ​ന​ച്ച​ിൽ ത​ഹ​സി​ൽ​ദാ​ർ ലി​റ്റി​മോ​ൾ തോ​മ​സ്, വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Latest News

Corehub Up