ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണസജ്ജമാകുന്നു. 2022-23 സാമ്പത്തികവർഷത്തെ സംസ്ഥാന ബജറ്റിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ പ്രൊപ്പോസൽ പരിഗണിച്ച് അനുവദിച്ച പത്തുകോടി രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുക.
നാളെ രാവിലെ 9.30ന് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ സൈറ്റിൽ റവന്യുമന്ത്രി കെ. രാജൻ ശിലാസ്ഥാപനകർമം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, പാലാ ആർഡി ആർ. സുശീല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.എ. ഖാദർ, ഈരാറ്റുപേട്ട ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് പ്രഫ. എ.എം. റഷീദ്, മീനച്ചിൽ തഹസിൽദാർ ലിറ്റിമോൾ തോമസ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
Tags : nattu vishesham Eratputta Mini Civil Station