x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധം, ഇ​റ​ങ്ങി​പ്പോ​ക്ക്, വി​മ​ർ​ശ​നം; നാ​ലു​മി​നി​റ്റിൽ കൗ​ൺ​സി​ൽയോ​ഗം തീർന്നു

വെബ്ഡെസ്ക്
Published: November 17, 2026 07:41 AM IST | Updated: November 17, 2026 07:41 AM IST

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ സീ​റ്റി​ൽ​ത​ന്നെ ഇ​രി​ക്കു​ന്ന കൗ​ൺ​സി​ല​ർ എം.​എ​ൽ. റോ​സി - ടോ​ജോ പി. ​ആ​ന്‍റ​ണി.

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വീ​ണ്ടും നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. കാ​ൽ​മ​ണി​ക്കൂ​റോ​ളം വൈ​കി തു​ട​ങ്ങി​യ യോ​ഗം അ​വ​സാ​നി​ച്ച​ത് വെ​റും നാ​ലു​മി​നി​റ്റി​നു​ള്ളി​ൽ. നി​കു​തി വി​ഷ​യ​ത്തി​ൽ ച​ർ​ച്ച വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ അ​ജ​ൻ​ഡ​ക​ൾ പാ​സാ​ക്കി​യ​താ​യി അ​റി​യി​ച്ച് മേ​യ​ർ യോ​ഗം പി​രി​ച്ചു​വി​ട്ടു.
യോ​ഗം തു​ട​ങ്ങാ​ൻ വൈ​കി​യ​തി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​ആ​ർ. ഹി​ര​ൺ ചോ​ദ്യം​ചെ​യ്തു. അ​ര​മ​ണി​ക്കൂ​ർ വ​രെ വൈ​കാ​മെ​ന്നാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി. തു​ട​ർ​ന്ന് യോ​ഗ​ത്തി​നെ​ത്തി​യ മേ​യ​ർ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു. ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ശു​ചി​ത്വ മി​ഷ​ന്‍റെ ​ഐ ക്ലീ​ൻ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാ​നാ​കൂ​വെ​ന്നും ഇ​വ​ർ​ക്ക് മാ​ത്ര​മേ മേ​യ​ർ റി​ലീ​ഫ് ഫ​ണ്ട് ല​ഭി​ക്കൂ​വെ​ന്നു​മു​ള്ള അ​റി​യി​പ്പ് മേ​യ​ർ വ്യ​ക്ത​മാ​ക്കി. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ അ​ഡ്വ. അ​നീ​സ് അ​ഹ​മ്മ​ദ് രം​ഗ​ത്തെ​ത്തി. പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും വി​വാ​ദ​മാ​യ ഭാ​ഗം ഒ​ഴി​വാ​ക്കി​യെ​ന്നും മേ​യ​ർ വി​ശ​ദീ​ക​രി​ച്ചു.

അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് യോ​ഗം ആ​രം​ഭി​ച്ച​തെ​ങ്കി​ലും അ​ജ​ൻ​ഡ​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് നി​കു​തി വി​ഷ​യം ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പോ​സ്റ്റ​റു​ക​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. ഇ​തി​നി​ടെ അ​ജ​ൻ​ഡ​ക​ൾ വാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രും രം​ഗ​ത്തെ​ത്തി. നി​കു​തി വി​ഷ​യ​ത്തി​ൽ നേ​ര​ത്തേ കോ​ട​തി​യെ സ​മീ​പി​ച്ച മു​ൻ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ഇ​പ്പോ​ൾ സ​മ​രം​ന​ട​ത്തു​ന്ന​ത് നാ​ട​ക​മാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.

ഇ​തോ​ടെ അ​ജ​ൻ​ഡ​ക​ൾ പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് മേ​യ​ർ യോ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പി​ന്നാ​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യം പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ൽ​ഡി​എ​ഫും കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.

 

Tags : Protest, walkout, criticism Nattuvishesham DistrictNews

Recent News

Corehub Up