Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erumeli Airport

Kottayam

എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ളം: ന​​യം വ്യ​​ക്ത​​മാ​​ക്കാ​​തെ സ​​ര്‍​ക്കാ​​ര്‍

എ​​രു​​മേ​​ലി: നി​​ര്‍​ദി​​ഷ്ട എ​​രു​​മേ​​ലി ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ചു തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​തെ യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍. 2263 ഏ​​ക്ക​​ര്‍ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റും 307 ഏ​​ക്ക​​ര്‍ സ്വ​​കാ​​ര്യ ഭൂ​​മി​​യു​​മാ​​ണ് നി​​ര്‍​ദി​​ഷ്ട വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​ക്കു​​വേ​​ണ്ടി ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ഉ​​ത്ത​​ര​​വു​​ള്ള​​ത്. എ​​ന്നാ​​ല്‍, എ​​സ്റ്റേ​​റ്റി​​ന്‍റെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ ത​​ര്‍​ക്ക​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ സ​​ര്‍​ക്കാ​​ര്‍ പാ​​ലാ സ​​ബ് കോ​​ട​​തി​​യി​​ല്‍ തോ​​റ്റ​​തോ​​ടെ പ​​ദ്ധ​​തി അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​വു​​ക​​യാ​​യി​​രു​​ന്നു.
ഇ​​ത് സം​​ബ​​ന്ധി​​ച്ച് നി​​ല​​വി​​ല്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ അ​​പ്പീ​​ല്‍ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. ഇ​​തി​​നാ​​ലാ​​കാം യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നം എ​​ടു​​ക്കാ​​ന്‍ മ​​ടി​​ക്കു​​ന്ന​​തെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ബ​​ജ​​റ്റി​​ല്‍ പോ​​ലും പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് പ​​രാ​​മ​​ര്‍​ശി​​ച്ചി​​രു​​ന്നി​​ല്ല.

വ​​ല​​യു​​ന്ന​​ത് നാ​​ട്ടു​​കാ​​ര്‍

വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ചു സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ത്ത​​തി​​ൽ വ​​ല​​യു​​ന്ന​​ത് പ്ര​​ദേ​​ശ​​ത്തെ നാ​​ട്ടു​​കാ​​രാ​​ണ്. മൂ​​ന്ന​​ര വ​​ര്‍​ഷം മു​​മ്പാ​​ണ് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ല്‍ ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​ത്. 326 കു​​ടും​​ബ​​ങ്ങ​​ളെ പൂ​​ര്‍​ണ​​മാ​​യി മാ​​റ്റി​​പ്പാ​​ര്‍​പ്പി​​ക്കേ​​ണ്ടി വ​​രു​​ന്ന​​തു​​കൂ​​ടാ​​തെ നോ​​യ​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ എ​​ല്‍​പി സ്‌​​കൂ​​ള്‍ ഉ​​ള്‍​പ്പെ​​ടെ ര​​ണ്ട് സ്‌​​കൂ​​ളു​​ക​​ള്‍, ഏ​​ഴ് ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ള്‍, ഒ​​രു ആ​​ശു​​പ​​ത്രി, റേ​​ഷ​​ന്‍ ക​​ട, ലേ​​ബ​​ര്‍ ഓ​​ഫീ​​സ് എ​​ന്നി​​വ​​യും ഏ​​റ്റെ​​ടു​​ക്കു​​ന്ന ഭൂ​​മി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടും.

ഇ​​വി​​ടെ​​യെ​​ല്ലാം സ്ഥ​​ലം അ​​ള​​ന്ന് കു​​റ്റി​​ക​​ള്‍ ത​​റ​​ച്ചി​​ട്ടും ഏ​​റ്റെ​​ടു​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല. സ്ഥ​​ലം വി​​ല്‍​ക്കാ​​നോ പ​​ണ​​യ​​പ്പെ​​ടു​​ത്താ​​നോ പാ​​ടി​​ല്ലെ​​ന്ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ നി​​ല​​വി​​ല്‍ തു​​ട​​രു​​ക​​യു​​മാ​​ണ്. ഏ​​റ്റെ​​ടു​​ക്ക​​ല്‍ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​തോ​​ടെ ഭൂ​​മി പ​​ണ​​യം വ​​ച്ച് ബാ​​ങ്ക് വാ​​യ്പ​​യെ​​ടു​​ക്കാ​​നാ​​വി​​ല്ല. ഉ​​ത്ത​​ര​​വ് വ​​രും​​മു​​മ്പ് എ​​ടു​​ത്ത ലോ​​ണ്‍ തി​​രി​​ച്ച​​ട​​യ്ക്കാ​​ന്‍ പ​​റ്റാ​​തെ ജ​​പ്തി ഭീ​​ഷ​​ണി നി​​ല​​നി​​ല്‍​ക്കു​​ന്നു.

സ​​ര്‍​ക്കാ​​ര്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് വി​​ല​​യും ന​​ഷ്ട​​പ​​രി​​ഹാ​​ര​​വും ന​​ല്‍​കു​​ക​​യോ അ​​ല്ലെ​​ങ്കി​​ല്‍ ഏ​​റ്റെ​​ടു​​ക്ക​​ല്‍ ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ പി​​ന്‍​വ​​ലി​​ക്കു​​ക​​യോ ചെ​​യ്യ​​ണം. ഈ ​​ആ​​വ​​ശ്യം ഉ​​യ​​ര്‍​ത്തി സ​​മ​​ര​​ത്തി​​ലേ​​ക്ക് നീ​​ങ്ങാ​​നു​​ള്ള ആ​​ലോ​​ച​​ന​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ.

അ​​പ്പീ​​ല്‍ നി​​ര്‍​ണാ​​യ​​കം

2026 ജ​​നു​​വ​​രി​​യി​​ല്‍ പാ​​ലാ സ​​ബ് കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​യി​​ല്‍ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം സ​​ര്‍​ക്കാ​​രി​​ന​​ല്ലെ​​ന്നും 2005ല്‍ ​​ഹാ​​രി​​സ​​ണ്‍​സ് മ​​ല​​യാ​​ളം ലി​​മി​​റ്റ​​ഡ് ഈ ​​ഭൂ​​മി ബി​​ലീ​​വേ​​ഴ്‌​​സ് ച​​ര്‍​ച്ചി​​ന് കീ​​ഴി​​ലു​​ള്ള അ​​യ​​ന ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റി​​ന് വി​​റ്റ​​ത് നി​​യ​​മ​​പ​​ര​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കി. ഇ​​തി​​നെ​​തി​​രേ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കി​​യ അ​​പ്പീ​​ല്‍ കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. ഈ ​​അ​​പ്പീ​​ലി​​ല്‍ വി​​ധി അ​​നു​​കൂ​​ല​​മാ​​യി​​ല്ലെ​​ങ്കി​​ല്‍ ഒ​​രു​​പ​​ക്ഷേ പ​​ദ്ധ​​തി നി​​ല​​ച്ചേ​​ക്കാം. കോ​​ട​​തി​​യി​​ല്‍ തോ​​റ്റാ​​ല്‍ ഭൂ​​മി​​ക്ക് സ​​ര്‍​ക്കാ​​ര്‍ വ​​ലി​​യ തു​​ക വി​​ല​​യാ​​യി ന​​ല്‍​കേ​​ണ്ടി വ​​രും.

എ​​തി​​ര്‍​പ്പു​​ക​​ള്‍ നി​​ര​​വ​​ധി

നെ​​ടു​​മ്പാ​​ശേ​​രി, തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലേ​​ക്ക് എ​​രു​​മേ​​ലി​​യി​​ല്‍ നി​​ന്ന് 2.5 മു​​ത​​ല്‍ മൂ​​ന്നു മ​​ണി​​ക്കൂ​​ര്‍​വ​​രെ യാ​​ത്രാ​​ദൂ​​ര​​മേ​​യു​​ള്ളൂ​​വെ​​ന്നും എ​​രു​​മേ​​ലി​​യി​​ല്‍ വി​​മാ​​ന​​ത്താ​​വ​​ളം അ​​നി​​വാ​​ര്യ​​മ​​ല്ലെ​​ന്നു​​മു​​ള്ള അ​​ഭി​​പ്രാ​​യ​​മു​​യ​​ര്‍​ത്തു​​ന്നു​​ണ്ട്. ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന കാ​​ല​​ത്തെ മൂ​​ന്നു മാ​​സ​​ത്തെ തി​​ര​​ക്ക് ക​​ഴി​​ഞ്ഞ്, ബാ​​ക്കി മാ​​സ​​ങ്ങ​​ളി​​ല്‍ വി​​മാ​​ന​​ത്താ​​വ​​ളം ലാ​​ഭ​​ക​​ര​​മാ​​യി കൊ​​ണ്ടു​​പോ​​കാ​​ന്‍ ആ​​വ​​ശ്യ​​മാ​​യ അ​​ന്താ​​രാ​​ഷ്ട്ര യാ​​ത്ര​​ക്കാ​​ര്‍ (പ്ര​​വാ​​സി​​ക​​ള്‍) ഈ ​​മേ​​ഖ​​ല​​യി​​ല്‍ കു​​റ​​വാ​​ണെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മു​​ണ്ട്.

എ​​സ്റ്റേ​​റ്റി​​ലെ ല​​യ​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന നൂ​​റു​​ക​​ണ​​ക്കി​​ന് തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് എ​​വി​​ടെ ഭൂ​​മി ന​​ല്‍​കു​​മെ​​ന്നും അ​​വ​​രു​​ടെ പാ​​ര​​മ്പ​​ര്യ തൊ​​ഴി​​ല്‍ ന​​ഷ്ട​​പ്പെ​​ടു​​മ്പോ​​ള്‍ എ​​ന്ത് ബ​​ദ​​ല്‍ മാ​​ര്‍​ഗം ന​​ല്‍​കും എ​​ന്ന​​തി​​ലും സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളു​​ടെ ഭൂ​​മി​​ക്ക് വി​​പ​​ണി വി​​ല​​യു​​ടെ എ​​ത്ര ഇ​​ര​​ട്ടി ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കു​​മെ​​ന്നും ഇ​​നി​​യും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.

പ്ര​​ള​​യ സാ​​ധ്യ​​ത​​യു​​ള്ള മേ​​ഖ​​ല​​യാ​​ണെ​​ന്നും പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തോ​​ട് ചേ​​ര്‍​ന്നു​​ള്ള​​തും വ​​ലി​​യ തോ​​തി​​ല്‍ തോ​​ടു​​ക​​ളും നീ​​രൊ​​ഴു​​ക്കു​​ക​​ളു​​മു​​ള്ള പ്ര​​ദേ​​ശ​​മാ​​ണി​​തെ​​ന്നും റ​​ണ്‍​വേ നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി വ​​ലി​​യ തോ​​തി​​ല്‍ മ​​ണ്ണ് മാ​​റ്റേ​​ണ്ടി വ​​രു​​മെ​​ന്നും പ​​രി​​സ്ഥി​​തി ആ​​ഘാ​​ത പ​​ഠ​​ന​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ഇ​​തെ​​ല്ലാം പ​​ദ്ധ​​തി​​ക്ക് പ്ര​​തി​​കൂ​​ല​​മാ​​യി ഇ​​നി ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ടേ​​ക്കാം. ഏ​​റ്റ​​വും പു​​തി​​യ വി​​ശ​​ദ​​മാ​​യ പ​​ദ്ധ​​തി റി​​പ്പോ​​ര്‍​ട്ട് (ഡി​​പി​​ആ​​ര്‍) പ്ര​​കാ​​രം പ​​ദ്ധ​​തി​​യു​​ടെ ആ​​കെ ചെ​​ല​​വ് മു​​മ്പു ക​​ണ​​ക്കാ​​ക്കി​​യ 3,411 കോ​​ടി രൂ​​പ​​യി​​ല്‍ നി​​ന്നും 7,047 കോ​​ടി രൂ​​പ​​യാ​​യി വ​​ര്‍​ധി​​ച്ചി​​ട്ടു​​ള്ള​​തും പ​​ദ്ധ​​തി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി മാ​​റി​​യേ​​ക്കാം.

മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി: റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി - പൂ​​ഞ്ഞാ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​യി സ്ഥി​​തി​​ചെ​​യ്യു​​ന്ന ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ൽ​​ത്ത​​ന്നെ ശ​​ബ​​രി​​മ​​ല ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ച്ചു​​കൊ​​ണ്ട് മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ക​​ത്ത് ന​​ൽ​​കി​​യ​​താ​​യി റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു.

2263 ഏ​​ക്ക​​ർ വ​​രു​​ന്ന ചെ​​റു​​വ​​ള്ളി തോ​​ട്ട​​ഭൂ​​മി മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ൽ​​ത്ത​​ന്നെ അ​​ന്താ​​രാ​​ഷ്ട വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ല​​മാ​​ണെ​​ന്ന് നി​​ര​​വ​​ധി പ​​ഠ​​ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ഇ​​റ​​ക്കി​​യ സാ​​മൂ​​ഹി​​ക ആ​​ഘാ​​ത പ​​ഠ​​ന വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി​​യ ഹൈ​​ക്കോ​​ട​​തി സിം​​ഗി​​ൾ ബെ​​ഞ്ചി​​ന്‍റെ വി​​ധി​​ക്കെ​​തി​​രേ സ​​ർ​​ക്കാ​​ർ സ​​മ​​ർ​​പ്പി​​ച്ച അ​​പ്പീ​​ൽ കാ​​ര്യ​​ക്ഷ​​മ​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ അ​​നു​​കൂ​​ല​​മാ​​യി തീ​​ർ​​പ്പാ​​ക്കാ​​ൻ ക​​ഴി​​യും. ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ ത​​ർ​​ക്ക​​ത്തി​​ലെ പാ​​ലാ കോ​​ട​​തി​​യു​​ടെ വി​​ധി​​ക്കെ​​തി​​രേ​​യും സ​​ർ​​ക്കാ​​രി​​ന് ഇ​​ട​​പെ​​ടാ​​നു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ളു​​ണ്ട്. ചെ​​റു​​വ​​ള്ളി തോ​​ട്ട​​ത്തി​​ൽ​​ത്ത​​ന്നെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ഭൂ​​മി ല​​ഭ്യ​​മാ​​യി​​രി​​ക്കേ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് പു​​റ​​ത്തു​​ള്ള ഭൂ​​മി​​യും പ​​ദ്ധ​​തി​​ക്കു വേ​​ണ്ടി ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള മു​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ജ്ഞാ​​പ​​നം തി​​രു​​ത്താ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി​​ക്കു​​ള്ള ക​​ത്തി​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ചി​​ട്ടു​​ണ്ട്. തോ​​ട്ട​​ത്തി​​ന് പു​​റ​​ത്തു​​ള്ള ഭൂ​​മി വി​​ജ്ഞാ​​പ​​നം ചെ​​യ്ത​​തി​​നാ​​ൽ നി​​ര​​വ​​ധി ആ​​ളു​​ക​​ൾ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്.

വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി ഭൂ​​മി വി​​ൽ​​ക്കാ​​നോ പ​​ണ​​യ​​പ്പെ​​ടു​​ത്താ​​നോ ഉ​​ട​​മ​​ക​​ൾ​​ക്ക് ക​​ഴി​​യു​​ന്നി​​ല്ല. വി​​ജ്ഞാ​​പ​​നം ചെ​​യ്ത ഭൂ​​മി കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ ത​​ന്നെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കേ​​ര​​ള ബാ​​ങ്ക് ജ​​പ്തി ചെ​​യ്ത സം​​ഭ​​വ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​തി​​നാ​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യ തീ​​രു​​മാ​​നം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് റോ​​ണി കെ. ​​ബേ​​ബി എം​​എ​​ൽ​​എ ക​​ത്തി​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up