Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Essay Competition

Kottayam

ജേ​ക്ക​ബ് തോ​മ​സ് മ​ന​യ്ക്ക​ൽ മെ​മ്മോ​റി​യ​ൽ പ്ര​സം​ഗ മ​ത്സ​രം

ച​​ങ്ങ​​നാ​​ശ്ശേ​​രി: തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് സ​​ൺ‌​​ഡേ സ്കൂ​​ളി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​ൺ​​ഡേ​​സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ജേ​​ക്ക​​ബ് തോ​​മ​​സ് മ​​ന​​യ്ക്ക​​ൽ മെ​​മ്മോ​​റി​​യ​​ൽ പ്ര​​സം​​ഗ മ​​ത്സ​​രം ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ത്സ​​ര​​ത്തി​​ൽ വെ​​ളി​​യ​​നാ​​ട് സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് സ​​ൺ‌​​ഡേ സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ൻ സ​​ജോ​​മോ​​ൻ തോ​​മ​​സ് ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. തൃ​​ക്കൊ​​ടി​​ത്താ​​നം സ​​ൺ‌​​ഡേ സ്കൂ​​ൾ അ​​ധ്യാ​​പി​​ക സി​​നി പ്രി​​ൻ​​സ് ര​​ണ്ടാം സ്ഥാ​​ന​​വും അ​​രു​​വി​​ക്കു​​ഴി സ​​ൺ‌​​ഡേ സ്കൂ​​ൾ അ​​ധ്യാ​​പി​​ക ലീ​​നാ​​മോ​​ൾ വ​​ർ​​ഗീ​​സ് മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി.

വി​​ജ​​യി​​ക​​ൾ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡു​​ക​​ൾ, ട്രോ​​ഫി​​ക​​ൾ എ​​ന്നി​​വ സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കി. തൃ​​ക്കൊ​​ടി​​ത്താ​​നം സെന്‍റ് സേ​​വ്യേ​​ഴ്സ് സ​​ൺ​​ഡേ സ്കൂ​​ളി​​ലെ മു​​ൻ ഹെ​​ഡ്മാ​​സ്റ്റ​​ർ, പാ​​രി​​ഷ് കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി, ഇ​​ട​​വ​​ക ട്ര​​സ്റ്റി എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ള്ള ജേ​​ക്ക​​ബ് തോ​​മ​​സ് മ​​ന​​യ്ക്ക​​ലി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ത്ഥ​​മാ​​ണ് മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.​​ഫാ സേ​​വ്യ​​ർ ഇ​​ല​​വും​​മൂ​​ട്ടി​​ൽ, ഹെ​​ഡ്മാ​​സ്റ്റ​​ർ ടോ​​മി​​ച്ച​​ൻ കൈ​​ത​​ക്ക​​ളം, സോ​​ണി​​ച്ച​​ൻ കെ.​​വി., ജാ​​ൻ​​സ​​ൻ ജോ​​സ​​ഫ്, ജി​​ജോ മ​​ന​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up