ജേക്കബ് തോമസ് മനയ്ക്കൽ മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയോടും സംഘാടകരോടുമൊപ്പം.
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൺഡേസ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച ജേക്കബ് തോമസ് മനയ്ക്കൽ മെമ്മോറിയൽ പ്രസംഗ മത്സരം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പുന്നശേരി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വെളിയനാട് സെന്റ് സേവ്യേഴ്സ് സൺഡേ സ്കൂളിലെ അധ്യാപകൻ സജോമോൻ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃക്കൊടിത്താനം സൺഡേ സ്കൂൾ അധ്യാപിക സിനി പ്രിൻസ് രണ്ടാം സ്ഥാനവും അരുവിക്കുഴി സൺഡേ സ്കൂൾ അധ്യാപിക ലീനാമോൾ വർഗീസ് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് കാഷ് അവാർഡുകൾ, ട്രോഫികൾ എന്നിവ സമ്മാനമായി നൽകി. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് സൺഡേ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ, പാരിഷ് കൗൺസിൽ സെക്രട്ടറി, ഇടവക ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജേക്കബ് തോമസ് മനയ്ക്കലിന്റെ സ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്.ഫാ സേവ്യർ ഇലവുംമൂട്ടിൽ, ഹെഡ്മാസ്റ്റർ ടോമിച്ചൻ കൈതക്കളം, സോണിച്ചൻ കെ.വി., ജാൻസൻ ജോസഫ്, ജിജോ മനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Jacob Thomas Manakkal Memorial Essay Competition