Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EstonianDefenceMinister

ഇ​ന്ത്യ​ൻ ക​മ്പ​നി ഉ​ൾ​പ്പെ​ട്ട ആ​യു​ധ ഇ​ട​പാ​ടി​ൽ വ​ൻ തി​രി​മ​റി: എ​സ്തോ​ണി​യ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജി​വ​ച്ചു

താ​​​​ലി​​​​ൻ: യു​​​​ക്രെ​​​​യ്നു ന​​​​ൽ​​​​കാ​​​​നാ​​​​യി വാ​​​​ങ്ങി​​​​യ 70 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​റോ​​​​യു​​​​ടെ (ഏ​​​​ക​​​​ദേ​​​​ശം 768 കോ​​​​ടി രൂ​​​​പ) പീ​​​​ര​​​​ങ്കി ഷെ​​​ല്ലു​​​ക​​​ളു​​​​ടെ ക​​​​രാ​​​​റി​​​​ൽ വ​​​​ലി​​​​യ വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബാ​​​​ൾ​​​​ട്ടി​​​​ക് രാ​​​​ജ്യ​​​​മാ​​​​യ എ​​​​സ്തോ​​​​ണി​​​​യ​​​​യി​​​​ലെ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ഹാ​​​​നോ പെ​​​​വ്കൂ​​​​ർ രാ​​​​ജി​​​​വ​​​​ച്ചു.

മു​​​​ന്പ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വി​​​​റ്റ് യാ​​​​തൊ​​​​രു പ​​​​രി​​​​ച​​​​യ​​​​വു​​​​മി​​​​ല്ലാ​​​​ത്ത ഇ​​​​ന്ത്യ​​​​ൻ ക​​​​മ്പ​​​​നിക്ക് തു​​​​ക മു​​​​ഴു​​​​വ​​​​ൻ മു​​​​ൻ​​​​കൂ​​​​റാ​​​​യി ന​​​​ൽ​​​​കി​​​​യ​​​​തും പി​​​​ന്നീ​​​​ട് ല​​​​ഭ്യ​​​​മാ​​​​യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തു​​​​മാ​​​​ണ് മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജി​​​​ക്കും വ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വി​​​​വാ​​​​ദ​​​​ത്തി​​​​നും വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​ത്.

2024ലാ​​​​ണ് യു​​​​ക്രെ​​​​യ്നി​​​​ലേ​​​​ക്ക് പീ​​​​ര​​​​ങ്കി ഷെ​​​ല്ലു​​​​ക​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​സ്തോ​​​​ണി​​​​യ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ ക​​​​മ്പ​​​​നി​​​​യാ​​​​യ ‘നെ​​​​ക്കോ ഡി​​​​ഫ​​​​ൻ​​​​സ് മ്യൂ​​​​ണി​​​​ഷ​​​​ൻ​​​​സ്’ ഏ​​​​റ്റെ​​​​ടു​​​​ത്ത ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക​​​​മ്പ​​​​നി​​​​യാ​​​​യ ‘ഡാ​​​​റ്റാ​​​​സെ​​​​ൽ എ​​​​സ്ആ​​​​ർ​​​​എ​​​​ൽ’ മു​​​​ഖേ​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ട​​​​പാ​​​​ട്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ഫ​​​​ണ്ടു​​​​പ​​​​യോ​​​​ഗി​​​​ച്ച് 70 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​റോ​​​​യോ​​​​ളം തു​​​​ക ക​​​​മ്പ​​​​നി​​​​ക്ക് മു​​​​ൻ​​​​കൂ​​​​റാ​​​​യി ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

എ​​​​ന്നാ​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ആ​​​​യു​​​​ധ​​​​വി​​​​ത​​​​ര​​​​ണം വൈ​​​​കി. തു​​​​ട​​​​ർ​​​​ന്ന് 2025ൽ ​​​​കൈ​​​​മാ​​​​റി​​​​യ ഷെ​​​​ല്ലു​​​​ക​​​​ളി​​​​ൽ ഫ്യൂ​​​​സ്, പ്രൊ​​​​പ്പ​​​​ല്ല​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​വ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി.

പ്ര​​​​തി​​​​രോ​​​​ധ​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഫ​​​​ണ്ട് വി​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​ൽ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യി നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​ഡി​​​​റ്റ് ഓ​​​​ഫീ​​​​സ് ക​​​ണ്ടെ​​​ത്തി. ഇ​​​തോ​​​ടെ​​​യാ​​​ണു രാ​​​​ഷ്‌​​​​ട്രീ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്ത് 2022 മു​​​​ത​​​​ൽ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ഹാ​​​​നോ പെ​​​​വ്കൂ​​​​ർ രാ​​​​ജി​​​​വ​​​​ച്ച​​​​ത്.

ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട തു​​​​ക തി​​​​രി​​​​കെ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്ട്രാ​​​​സ്ബ​​​​ർ​​​​ഗി​​​​ലെ യൂ​​​​റോ​​​​പ്യ​​​​ൻ ആ​​​​ർ​​​​ബി​​​​ട്രേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ എ​​​​സ്തോ​​​​ണി​​​​യ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up