Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ethanol Blending

പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ 'ഓ​വ​ർ​ഡോ​സ്'; ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ലു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ പ​മ്പു​ക​ളി​ൽ വി​ൽ​ക്കു​ന്ന പെ​ട്രോ​ളി​ൽ അ​നു​വ​ദി​നീ​യ​മാ​യ​തി​ലും അ​ധി​കം എ​ഥ​നോ​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. സ​ർ​ക്കാ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ ഈ ​ക​ണ്ടെ​ത്ത​ൽ. ചി​ല പ​മ്പു​ക​ളി​ൽ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് 31.2 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്ന​താ​യാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം. ഇ​ന്ത്യ​യി​ൽ പെ​ട്രോ​ളി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള എ​ഥ​നോ​ൾ മി​ശ്ര​ണ പ​രി​ധി 20 ശ​ത​മാ​ന​മാ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി പ്ര​മു​ഖ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ പ​മ്പു​ക​ളി​ൽ​നി​ന്ന് 63 സാ​മ്പി​ളു​ക​ളാ​ണ് സ​ർ​ക്കാ​ർ ശേ​ഖ​രി​ച്ച​ത്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ഒ​സി​എ​ൽ), ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം (എ​ച്ച്പി​സി​എ​ൽ), ഭാ​ര​ത് പെ​ട്രോ​ളി​യം (ബി​പി​സി​എ​ൽ), ഷെ​ൽ, ന​യാ​ര എ​ന​ർ​ജി എ​ന്നീ ക​മ്പ​നി​ക​ളു​ടെ പ​മ്പു​ക​ളി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. പ​രി​ശോ​ധി​ച്ച പ​മ്പു​ക​ളി​ൽ അ​ഞ്ചി​ൽ നാ​ലി​ലും എ​ഥ​നോ​ളി​ന്‍റെ അ​ള​വ് അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി മ​റി​ക​ട​ന്ന​താ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സാ​മ്പി​ളു​ക​ൾ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ആ​ഭ്യ​ന്ത​ര ല​ബോ​റ​ട്ട​റി​ക​ളി​ലാ​ണ് പ​രി​ശോ​ധി​ച്ച​ത്. എ​ന്നാ​ൽ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക പ​രി​ശോ​ധ​നാ വി​വ​ര​ങ്ങ​ൾ ക​മ്പ​നി​ക​ൾ വ്യ​ക്ത​മാ​യി പു​റ​ത്തു​വി​ട്ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​രോ​പ​ണം. പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സാ​മ്പി​ളു​ക​ൾ സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ച്ച്പി​സി​എ​ൽ പ​മ്പു​ക​ളി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ൽ 30.5, 27 ശ​ത​മാ​നം വീ​തം എ​ഥ​നോ​ൾ ക​ണ്ടെ​ത്തി. 

ബി​പി​സി​എ​ൽ സാ​മ്പി​ളു​ക​ളി​ൽ 26.5, 24.2, 22.6 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​യാ​ര എ​ന​ർ​ജി​യു​ടെ സാ​മ്പി​ളി​ൽ 26.1 ശ​ത​മാ​ന​വും ഷെ​ല്ലി​ന്‍റെ സാ​മ്പി​ളി​ൽ 25.5 ശ​ത​മാ​ന​വും എ​ഥ​നോ​ൾ ക​ണ്ടെ​ത്തി. ഐ​ഒ​സി​എ​ൽ പ​മ്പി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ള​വാ​യ 31.2 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ടെ​സ്റ്റിംഗ് ആ​ൻ​ഡ് കാ​ലി​ബ്രേ​ഷ​ൻ ല​ബോ​റ​ട്ട​റീ​സി​ന്‍റെ (എ​ൻ​എ​ബി​എ​ൽ) അം​ഗീ​കാ​ര​വും ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​മു​ള്ള സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​ക​ളി​ലാ​ണ് തു​ട​ർ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട 14 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് 13.5 മു​ത​ൽ 31.2 ശ​ത​മാ​നം വ​രെ​യാ​ണ്. ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ ഏ​ഴ് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ൽ ഇ20 ​പ​രി​ധി മ​റി​ക​ട​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​ണ്ടെ​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ എ​ഥ​നോ​ൾ മി​ശ്ര​ണ ന​യ​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി റി​സ്വാ​ൻ അ​ർ​ഷാ​ദ് രം​ഗ​ത്തെ​ത്തി. 

എ​ഥ​നോ​ൾ ചേ​ർ​ക്കു​ന്ന​തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഇ​ന്ധ​ന​ക്ഷ​മ​ത കു​റ​യു​ന്ന​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 62,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കാ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വാ​ദം.

Latest News

Corehub Up