Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ethology

വെറും ഉല്ലാസം! കാളയും കഴുതയും പ്രണയത്തിൽ!

കാ​ള​യും ക​ഴു​ത​യും ത​മ്മി​ലു​ള്ള അപൂർവ പ്ര​ണ​യ​മാ​ണ് ഇ​പ്പോ​ൾ ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ഭു​തം! രാ​വി​ലെ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ളി​ലെ​ത്തുമ്പോ​ഴും തീ​റ്റ​തേ​ടുമ്പോ​ഴും മ​ല​മു​ക​ളി​ൽ​നി​ന്നു​ വ​ഴി​യി​റ​ങ്ങു​മ്പോ​ഴും അ​വ​ർ ഒ​ന്നി​ച്ചാ​ണ്. ഇ​ട​യ്ക്കി​ടെ വി​ചി​ത്ര ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് ക​ഴു​ത കാ​ള​യെ ആ​ക​ർ​ഷി​ക്കു​ന്നു, കാ​ള തി​രി​ച്ചും. ശ​ബ്ദ​മു​ണ്ടാ​ക്കി ഇ​വ​ർ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ളി​ലൂ​ടെ ഉല്ലസിച്ചു​ന​ട​ക്കു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​ണ‍​യ​ക​ഥ​യി​ൽ നാ​യി​ക​യി​ല്ല! 'അ​ക്കിലി' എ​ന്നു പേ​രി​ട്ട കാ​ള​യും 'പ​ട്രോ​ക്‌​ളോ' എ​ന്ന ആ​ൺ​ക​ഴു​ത​യു​മാ​ണു താ​ര​ങ്ങ​ൾ!

ഒ​രേ വ​ർ​ഗ​ത്തി​ലും ഒ​രേ ലിം​ഗ​ത്തി​ലുമുള്ള ജീ​വി​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, വ്യ​ത്യ​സ്ത ആ​ൺ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മൃ​ഗ​ങ്ങ​ളു​ടെ 'അ​പൂ​ർ​വ​രാ​ഗം' ഗൗ​ര​വ​ത്തോ​ടെ​യാ​ണു ഗ​വേ​ഷ​ക​ർ കാണു​ന്ന​ത്. എ​ത്യോ​പ്യ​ൻ പീ​ഠ​ഭൂ​മി​യി​ൽ കു​ര​ങ്ങു​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​റ്റാ​ലി​യൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​കസം​ഘ​മാ​ണ് ആ​ൺ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ള​യു​ടെ​യും ക​ഴു​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കാ​മ​ത്തി​ന്‍റെ​യും അ​പൂ​ർ​വ​ബ​ന്ധ​ത്തി​നു ദൃ​ക്സാ​ക്ഷി​ക​ളാ​യ​ത്.

പ​ഠ​ന റി​പ്പോ​ർ​ട്ട് അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്ര​മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്. വ്യ​ത്യ​സ്ത വ​ർ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ജീ​വി​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ത​ര​മൊ​രു ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​തു ശാ​സ്ത്ര ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നു പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം, കാ​ള​യും ക​ഴു​ത​യും ത​മ്മി​ലു​ള്ള ബ​ന്ധം പ്രാ​ദേ​ശി​ക ഇ​ട​യ​ന്മാ​ർ​ക്കു നേ​ര​ത്തെ അ​റി​യാം. സ്വ​ന്തം വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മ​റ്റ് പെ​ൺ/​ആ​ൺ മൃ​ഗ​ങ്ങ​ൾ ചു​റ്റു​മു​ള്ള​പ്പോ​ഴും ഇ​രു​വ​ർ​ക്കും ഒ​ന്നി​ച്ചു സ​മ​യം ചെ​ലവ​ഴി​ക്കാ​നാ​ണു താ​ത്പ​ര്യം. കാളയെ താത്പര്യത്തോടെയാണു കഴുത സ്വീകരിക്കുന്നതെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ​തു​കൊ​ണ്ട്, ഇ​വ​യു​ടെ പെ​രു​മാ​റ്റം വ​ന്യ​ജീ​വി​ക​ളു​ടേതിനു സമാനമാണെന്നു ക​രു​താ​നാ​കി​ല്ല. മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റം, ചി​ന്തി​ക്കു​ന്ന​തി​ലും എ​ത്ര​യോ വൈ​വി​ധ്യ​പൂ​ർ​ണ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മൃ​ഗ​ങ്ങ​ൾ കേ​വ​ലം വം​ശ​വ​ർ​ധ​നയ്ക്കുവേണ്ടി മാത്രമല്ല, ഉല്ലാസത്തിനായി തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ വ​ർഗ​ങ്ങ​ളു​മാ​യി ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കാ​റു​ണ്ടാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

Latest News

Corehub Up