മെല്‍ബണ്‍: സിഡ്നിയില്‍ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവയ്പില്‍ പരിക്കേറ്റ വയോധിക മരിച്ചു. ഇവാ ഗെല്ലര്‍ (90) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി സിഡ്നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് ബോണ്ടി ബീച്ചില്‍ നടന്ന വെടിവയ്പിലാണ് ഇവര്‍ക്ക് പരിക്കേറ്റത്.
രണ്ടു പേര് നടത്തിയ ആക്രമണത്തില്‍ 10നും 87നും ഇടയില്‍ പ്രായമുള്ള 15 പേര് കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.