Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Evangelical Church

Pathanamthitta

സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ജ​ന​റ​ൽ ക​ൺ​വ​ൻ​ഷ​ൻ

തി​രു​വ​ല്ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ 65-ാമ​ത് ജ​ന​റ​ൽ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി 25 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ തി​രു​വ​ല്ല മ​ഞ്ഞാ​ടി സ​ഭാ ആ​സ്ഥാ​ന​ത്ത് ബി​ഷ​പ് ഏ​ബ്ര​ഹാം ന​ഗ​റി​ൽ ന​ട​ക്കും.


പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ.​തോ​മ​സ് ഏ​ബ്ര​ഹാം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ്പു​മാ​രാ​യ ഡോ. ​എം.​കെ. കോ​ശി, ഡോ. ​ടി.​സി.​ചെ​റി​യാ​ൻ, ഡോ.​സി.​വി മാ​ത്യു, എ.​ഐ. അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ വി​വി​ധ യോ​ഗ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. റ​വ.​ഡോ.​അ​ശോ​ക് ആ​ൻ​ഡ്രൂ​സ് (കൊ​ൽ​ക്ക​ത്ത), റ​വ.​ഡോ.​അ​ജി​ത് കു​മാ​ർ (ബം​ഗ്ലൂ​രു) എ​ന്നി​വ​രാ​ണ് മു​ഖ്യ​പ്ര​സം​ഗ​ക​ർ.

പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ.​തോ​മ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ന്റെ ന​ട​ത്തി​പ്പി​ന് വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. സം​ഘാ​ട​ക​സ​മി​തി യോ​ഗം ഇ​ന്ന് രാ​വി​ലെ10.30 ന് ​ സ​ഭ ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.

Latest News

Corehub Up